കുവൈത്തില്‍ നഴ്സിങ് തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സാക്കി
text_fieldsകുവെെത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തിൽ നഴ്സിങ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സായി ഉയര്‍ത്തി. ഇതുവരെ 35 വയസ്സായിരുന്നു പരിധി. നഴ്സിങ് മേഖലയില്‍ കഴിവുറ്റവരെ ഉള്‍പ്പെടുത്താൻ പ്രായം തടസ്സമാവുന്നത് കുറക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ പ്രായപരിധി ബാധകമാണ്.
കുവൈത്തിലെ നഴ്‌സിങ് സ്ഥാപനങ്ങളിൽനിന്നുള്ള ബിരുദധാരികളായ അപേക്ഷകരെ തൊഴിൽ പരിചയ നിബന്ധനയിൽ നിന്നും ഒഴിവാക്കിയതായും ഉത്തരവിലുണ്ട്. രാജ്യത്ത് അഞ്ചുവർഷംകൊണ്ട് സ്വദേശി നഴ്സുമാരെ വളർത്തിയെടുത്ത് വിദേശികളെ ആശ്രയിക്കുന്നത് കുറക്കാനാണ് പദ്ധതി. സിവിൽ സർവിസ് കമീഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ് സെൻറർ, കുവൈത്ത് സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്.
നഴ്സിങ് മേഖലയിൽ മെച്ചപ്പെട്ട പരിശീലനം നൽകി സാങ്കേതികത്തികവുള്ള തലമുറയെ വാർത്തെടുക്കുന്നതിന് അപ്ലൈഡ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്. കോഴ്സിെൻറ നിലവാരം വർധിപ്പിക്കാനും പഠനം കഴിഞ്ഞ് ഇറങ്ങുന്നവർക്ക് തൊഴിൽസാധ്യത ഉറപ്പാക്കാനും പദ്ധതി തയാറാക്കിയതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.