ഇന്ത്യയിൽനിന്നുള്ള നഴ്സിങ് റിക്രൂട്ട്മെൻറ്: അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുവൈത്ത് നഴ്സിങ് അസോസിയേഷൻ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള നഴ്സിങ് റിക്രൂട്ട്മെൻറ് ക്രമക്കേട് സംബന്ധിച്ച് നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തങ്ങൾ തൃപ്തരല്ലെന്ന് കുവൈത്ത് നഴ്സസ് അസോസിയേഷൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി. മൂന്നു സ്വകാര്യ കമ്പനികളെ നഴ്സിങ് റിക്രൂട്ട്മെൻറ് ഏൽപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ട്. ഇതിന് ഒത്താശ ചെയ്ത ഉന്നതരെ പിടികൂടണം. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ഇന്ത്യയിൽനിന്ന് 670 നഴ്സുമാരെ വീതം റിക്രൂട്ട് ചെയ്യുന്നതിനായി കുവൈത്തിലെ മൂന്നു സ്വകാര്യകമ്പനികൾക്ക് ആരോഗ്യമന്ത്രാലയം നേരത്തേ അനുമതി നൽകിയിരുന്നു. സംഭവം വിവാദമായതോടെ ഇത് മരവിപ്പിച്ചു. നടപടിക്രമങ്ങളിൽ വ്യക്തത വരുന്നതുവരെ ഇന്ത്യയിൽനിന്നുള്ള നഴ്സിങ് റിക്രൂട്ട്മെൻറ് നിർത്തിവെച്ചിരിക്കുകയാണ്.
ആരോഗ്യമന്ത്രാലയത്തിന് കീഴിൽ കൊണ്ടുവന്ന 588 ഇന്ത്യൻ നഴ്സുമാർ ഒഴിവില്ലെന്ന കാരണം പറഞ്ഞ് ആറുമാസം ജോലിയും ശമ്പളവും ഇല്ലാതെ കഴിയേണ്ടിവന്ന സാഹചര്യം നിലനിൽക്കെ വീണ്ടും റിക്രൂട്ട്മെൻറിന് നീക്കം നടക്കുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ മന്ത്രാലയത്തിെൻറ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.