കാൻസർ രോഗികളുമായി ആശയവിനിമയത്തിന് നഴ്സുമാർക്ക് പരിശീലനം
text_fieldsകുവൈത്ത് സിറ്റി: കാൻസർ രോഗികളുമായി ആശയവിനിമയം നടത്താൻ 2016 ഫെബ്രുവരി മുതൽ 2022 ജൂൺ വരെ കാലയളവിൽ 2,235 നഴ്സുമാർക്ക് പരിശീലനം നൽകിയതായി നാഷനൽ കാമ്പയിൻ ഫോർ കാൻസർ അവയർനസ് ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ-സാലിഹ് പറഞ്ഞു.
നഴ്സുമാർക്കുള്ള 86ാമത് കോഴ്സ് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെയാണ് പൂർത്തിയാക്കിയത്. രോഗികളുമായും അവരുടെ കുടുംബങ്ങളുമായും പ്രത്യേകിച്ച് കാൻസർ രോഗികളുമായും ആശയവിനിമയം നടത്തുന്നതിനുള്ള തുടർച്ചയായ പരിശീലന ഭാഗമായാണ് കോഴ്സ് നടത്തുന്നത്.
കാൻസർ, അതിന്റെ കാരണങ്ങൾ, അർബുദങ്ങളെ എങ്ങനെ ഒഴിവാക്കാം, ആത്മവിശ്വാസം നിലനിർത്തൽ തുടങ്ങിയവ സംബന്ധിച്ച് ബോധവത്കരണത്തിന് നഴ്സുമാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
ബോധവത്കരണ പ്രക്രിയയുടെ ഭാഗമാകാനും ശരിയായ വിവരങ്ങൾ നൽകാനും കഴിയുന്ന രീതിയിൽ നഴ്സുമാരുടെ ആശയവിനിമയ ശേഷി വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.