തൃശൂർ സ്വദേശി ജോലിസ്ഥലത്ത് അപകടത്തിൽ മരിച്ചു
text_fieldsകുവൈത്ത് സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ ജോലിസ്ഥലത്ത് അപകടത്തിൽ മരിച്ചു. മിന അബ്ദുല്ല യുനൈറ്റഡ് പേപ്പർ മിൽസിൽ സൂപ്പർവൈസറായ തൃശൂർ അഷ്ടമിച്ചിറ കവണാട്ട് വെള്ളോലിൽ ജയകുമാർ (50) ആണ് ഭാരമുള്ള പേപ്പർ കെട്ട് ദേഹത്തു വീണ് മരിച്ചത്. ഉടൻ അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ മായ നായർ കുവൈത്തിലെ ഫഹാഹീൽ ഗൾഫ് ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. മകൻ: അനയ്. പിതാവ്: വെള്ളോലിൽ രാമൻകുട്ടി നായർ. മാതാവ്: കവണാട്ട് ജാനകിയമ്മ. സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമം നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.