മലയാളി വിദ്യാർഥി താമസസ്ഥലത്ത് മരിച്ചനിലയിൽ
text_fieldsകുവൈത്ത് സിറ്റി: മലയാളി വിദ്യാർഥിയെ കുവൈത്തിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്സ് വിധു ലക്ഷ്മണെൻറയും പരേതനായ മജുവിെൻറയും മകന് മാധവ് മജു (13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് മരണമെന്നാണ് വിവരം.
ഗള്‍ഫ് ഇന്ത്യന്‍ ഇൻറര്‍നാഷനല്‍ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാധവിെൻറ പിതാവ് മജു മുമ്പ് കുവൈത്തില്‍ അപകടത്തില്‍ മരിച്ചിരുന്നു. സാരഥി കുവൈത്ത് അബുഹലീഫ അംഗമാണ് വിധു. തിരുവല്ല പൊടിയാടി മുണ്ടപ്ലാവ് ലക്ഷ്മണ നിവാസില്‍ കുടുംബാംഗമാണ് വിധു ലക്ഷ്മണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.