തമിഴ്നാട് സ്വദേശിനി കെട്ടിടത്തിൽനിന്നു ചാടി മരിച്ചു
text_fieldsകുവൈത്ത് സിറ്റി: തമിഴ്നാട് സ്വദേശിനിയായ യുവതിയെ കെട്ടിടത്തിൽനിന്നു ചാടി മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ രണ്ട് കുട്ടികളെ മുറിക്കകത്ത് കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. തമിഴ്നാട് ചിദംബരം കടലൂർ സ്വദേശിനി അഖില കാർത്തികേയനാണ് (38) മരിച്ചത്.
ഫഹാഹീലിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്ന് ഇവർ താഴേക്ക് ചാടുകയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പത്തും പതിമൂന്നും വയസ്സുള്ള ജീവിതേഷ്, യാഴിനി എന്നീ കുട്ടികളെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽനിന്ന് ചാടിയ യുവതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
അപാർട്ട്മെന്റ് പരിശോധനക്കായി സുരക്ഷ ഉദ്യോഗസ്ഥർ വാതില്‍ തല്ലിപ്പൊളിച്ച് അകത്ത്കടന്നപ്പോഴാണ് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എൻജിനീയറിങ് ബിരുദധാരിയായ അഖില വർഷങ്ങളായി കുടുംബത്തോടൊപ്പം കുവൈത്തിലുണ്ട്. ഭർത്താവ് കാർത്തികേയൻ ഓയിൽ മേഖലയിൽ എൻജിനീയറാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.