യു.എസിൽ പൗരത്വം നേടി 1100ലധികം കുവൈത്തികൾ
text_fieldsകുവൈത്ത് സിറ്റി: 2022 വരെയുള്ള കണക്കുകൾ പ്രകാരം 1116 കുവൈത്തികൾക്ക് അമേരിക്കയിൽ സ്ഥിരതാമസാവകാശം (ഗ്രീൻ കാർഡ്) ലഭിച്ചതായി റിപ്പോർട്ട്. 339 പേർ അമേരിക്കൻ പൗരന്മാരായ ബന്ധുക്കൾ മുഖേനയും 175 പേർ കുടുംബ സ്പോൺസർഷിപ്പിലൂടെയുമാണ് പൗരത്വം നേടിയത്. കൂടാതെ, 328 പേർ ജോലി നേടിയും 127 പേർ ഡൈവേഴ്സിറ്റി വിസ പ്രോഗ്രാമിലൂടെയും പൗരത്വം നേടിയപ്പോൾ 144 പേർ അഭയാർഥികളായും സ്ഥിരതാമസാവകാശം നേടി.
ഇതിനു പുറമെ മറ്റു ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി മൂന്നു പേർക്കും ഗ്രീൻ കാർഡ് സ്വന്തമാക്കാനായി. യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ സി.എൻ.എൻ അറബിക് ആണ് വാർത്ത പുറത്തുവിട്ടത്. യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവിസ് പ്രകാരം ഗ്രീൻകാർഡ് ലഭിച്ചവർക്ക് യു.എസിൽ സ്ഥിരതാമസത്തിനും ജോലി ചെയ്യാനും അവകാശമുണ്ട്. മിഡിലീസ്റ്റ് രാജ്യങ്ങളിൽ ഈജിപ്താണ് യു.എസ് പൗരത്വം നേടിയവരിൽ മുന്നിൽ. 8348 ഈജിപ്തുകാർക്കാണ് 2022 വരെയുള്ള കണക്കുകൾ പ്രകാരം അമേരിക്ക പൗരത്വം അനുവദിച്ചത്. കൂടാതെ, 5648 യമനികൾക്കും 4779 ജോർഡൻ സ്വദേശികൾക്കും യു.എസ് പൗരത്വം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.