Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒക്ടോബർ 10...

ഒക്ടോബർ 10 ലോകമാനസികാരോഗ്യ ദിനം: മരണമല്ല, ജീവിതമാണ് ഹീറോയിസം

text_fields
bookmark_border
ഒക്ടോബർ 10 ലോകമാനസികാരോഗ്യ ദിനം: മരണമല്ല, ജീവിതമാണ് ഹീറോയിസം
cancel
camera_alt

ജോബി ബേബി, കുവൈത്ത്​

ആ​കെ ജനസംഖ്യയുടെ പത്ത് ശതമാനത്തിലേറെ പേർ ചികിത്സിക്കേണ്ടുന്ന തരത്തിൽ മാനസിക പ്രശ്നങ്ങൾ (ഉത്കണ്​ഠ, വിഷാദം തുടങ്ങിയവ അതിൽ ചിലത് മാത്രം) നേരിടുന്നുണ്ട്. എന്നാൽ, ഇവരിൽ പത്ത് ശതമാനം പേർക്ക് മാത്രമാണ് ചികിത്സ ലഭ്യമാവുന്നത്. പ്രശ്നങ്ങൾ തിരിച്ചറിയാൻ വൈകുന്നതും മാനസികാരോഗ്യത്തെ കുറിച്ച് അവബോധം ഇല്ലാത്തതും വേണ്ടത്ര ചികിത്സാ സൗകര്യങ്ങളില്ലത്തതും ഇതിലൂടെ ചികിത്സ വൈകുന്നതും ഗുരുതരമായ മറ്റ് പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു.

കൂടുതൽ വ്യക്തവും കൃത്യവുമായ മാനസികാരോഗ്യ ബോധവത്കരണ പരിപാടികളിലൂടേയും മാനസികാരോഗ്യ പ്രവർത്തനങ്ങളിലൂടേയും മാത്രമേ മനസികപ്രശ്നങ്ങളെ മറികടക്കാനാവൂ എന്നതാണ് വാസ്തവം.സിഗ്മണ്ട് ഫ്രോയ്ഡിനോട് ഒരിക്കൽ ഒരാൾ ചോദിച്ചു: 'എന്താണ് ഒരാളെ സന്തോഷവാനാക്കുന്നത്?' സ്നേഹവും ജോലിയുമെന്നായിരുന്നു മറുപടി.ബന്ധങ്ങളിലെ ഇഴയടുപ്പവും സ്നേഹവും പരിഗണനയും പോലെതന്നെ പ്രധാനമാണു ജോലി നൽകുന്ന സംതൃപ്തിയുൾപ്പെടെയുള്ള കാര്യങ്ങളും.

ജോലിയുടെ പിരിമുറുക്കം പേറുമ്പോൾ മാനസികാരോഗ്യം ഇടറിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. ചെയ്യുന്ന ജോലി ഇഷ്​ടപ്പെട്ടു ചെയ്യുക, കഷ്​ടപ്പെട്ട്​ ചെയ്യരുത്. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുകയും വേണം. ആഗ്രഹിച്ച ജോലിതന്നെ പലപ്പോഴും ലഭിക്കണമെന്നില്ല. പക്ഷേ, അതോർത്തു വിഷമിച്ചുകൊണ്ടിരുന്നാൽ സന്തോഷം കൈവിട്ടുപോകും.

അതേസമയം, അമിതമായ ജോലി ആഭിമുഖ്യവും അടിമത്തവും വേണ്ട.ജീവിതവും ജോലിയും സന്തുലിതമായി കൊണ്ടുപോകാൻ പഠിക്കുക.ജോലിസ്ഥലത്തെ ചിരിയും തമാശയും അമളിയുമൊക്കെ ആസ്വദിക്കുക, പങ്കുവെക്കുക, ഓർത്തു ചിരിക്കുക. ഇതെല്ലാം പിരിമുറുക്കം കുറക്കാനുള്ള മരുന്നാണ്. സഹപ്രവർത്തകരുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിക്കുക.ഇവരുടെ കുടുംബവുമായി തങ്ങളുടെ കുടുംബത്തെ പരിചയപ്പെടുത്തുക, സുഹൃദ്ബന്ധം വളർത്തുക.ജോലിയാണ്, തിരക്കാണ് തുടങ്ങിയ ന്യായീകരണങ്ങൾ നിരത്തി ആരോഗ്യം മറക്കരുത്. വ്യായാമത്തിന്​ സമയം കണ്ടെത്തണം. കുടുംബവുമായുള്ള യാത്രകളും ഒരുമിച്ചുള്ള പരിപാടികളും കഴിവതും ഒഴിവാക്കരുത്. കഴിവുകൾ നശിപ്പിച്ചുകളയരുത്. പാട്ടോ നൃത്തമോ ഉപകരണ സംഗീതമോ കായിക വിനോദമോ എന്തായാലും അതിനെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്താം. പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സമയമുണ്ടാകണം. പ്രകൃതി ഏറ്റവും വലിയ ഔഷധമാണല്ലോ.

ഉറക്കത്തി​െൻറ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. ഇന്ത്യയിൽ 15 കോടി ആളുകൾ മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് കണക്കുകൾ. 15നും 39നും ഇടയിൽ പ്രായമുള്ളവരിലാണ് ആത്മഹത്യകൾ ഏറിയ പങ്കും നടക്കുന്നത്.ആത്മഹത്യാശ്രമങ്ങൾ കൂടുതൽ നടത്തുന്നത് സ്ത്രീകളാണെങ്കിലും മരിക്കുന്നവരിൽ കൂടുതൽ പുരുഷന്മാരാണ്. ബോധപൂർവം മരണത്തെ പുൽകാൻ എളുപ്പമാണ്​. വെല്ലുവിളികളെ ധീരതയോടെ നേരിട്ട്​ ജീവിതത്തെ അഭിമുഖീകരിക്കലാണ്​ ഹീറോയിസം. ഏതൊരു പ്രതിസന്ധിയും ആ ഒരു ഘട്ടത്തിൽ മാത്രമാണ്​ പ്രതിസന്ധിയാവുന്നത്​. ആ സമയം കഴിഞ്ഞാൽ അതൊരു ഒാർമ്മ മാത്രമാണ്​. പിന്നീട്​ വരാനിരിക്കുന്ന നല്ല നിമിഷങ്ങളെ നാം എന്തിനാണ്​ നിരസിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Mental Health Daymadhyamam inboxjoby babyOctober 10
Next Story