ഒഡിഷയിലെ ട്രെയിൻ അപകടം: അമീർ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിലെ ഒഡിഷയിൽ ട്രെയിൻ അപകടത്തിൽപെട്ട് നിരവധി ജീവനകൾ പൊലിഞ്ഞതിലും പരിക്കേറ്റതിലും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അനുശോചിച്ചു. സംഭവത്തിൽ അമീർ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അമീർ അനുശോചന സന്ദേശം അയച്ചു. അപകടത്തിൽ മരിച്ചവർക്ക് ആത്മാർത്ഥമായ അനുശോചനം അറിയിച്ച അമീർ പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അറിയിച്ചു.
അപകടത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ചു. വേദനാജനകമായ സംഭവത്തിൽ ഇന്ത്യൻ സർക്കാറിനും ജനങ്ങൾക്കും മന്ത്രാലയം ആശ്വാസം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 288 പേർ മരണപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം നടന്നത്. ഷാലിമാർ -ചെന്നൈ കോറൊമണ്ഡൽ എക്സ്പ്രസിന്റെ 10 -12 കോച്ചുകൾ പാളം തെറ്റി മറിയുകയായിരുന്നു ആദ്യം. തൊട്ടു പിറകെ വന്ന ബംഗളൂരു -ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയ ബോഗികൾക്ക് മുകളിലൂടെ കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.