ലുലു ഹൈപ്പർ മാർക്കറ്റിൽ സ്മാർട്ട് ഫോണിനും കമ്പ്യൂട്ടറിനും ഒാഫർ
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാരശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'ലെറ്റ്സ് കണക്ട് 2021' എന്ന പേരിൽ പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. കോവിഡ് പ്രതിസന്ധികാലത്ത് നേരിട്ടുള്ള സമ്പർക്കം പരിമിതപ്പെട്ട സാഹചര്യത്തിൽ ആശയവിനിമയം സുഗമമാക്കാനാണ് ആകർഷകമായ വിലയിൽ ആശയവിനിമയ ഉപകരണങ്ങൾ ലഭ്യമാക്കാൻ പ്രത്യേക കാമ്പയിൻ ആരംഭിച്ചത്.
സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും മറ്റ് െഎ.ടി ഉപകരണങ്ങളും ആകർഷകമായ ഒാഫറുകളിൽ ലഭിക്കും. ജൂൺ 23 മുതൽ ജൂലൈ മൂന്ന് വരെയാണ് കാമ്പയിൻ. കുടുംബത്തിൽനിന്ന് മാറിനിൽക്കാൻ നിർബന്ധിതരായവർക്കും സ്കൂളുകളിൽ പോകാൻ കഴിയാത്ത വിദ്യാർഥികൾക്കും ജോലിസ്ഥലത്തുനിന്ന് മാറി ജോലിയെടുക്കാൻ നിർബന്ധിതരായവർക്കും സഹായകരമാണ് കാമ്പയിൻ എന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
Apple, Samsung, Lenovo, Toshiba, Xiaomi, Huawei, Vivo, Oppo തുടങ്ങിയ ബ്രാൻഡുകളുടെ വിവിധ ശ്രേണിയിലുള്ള ഉൽപന്നങ്ങൾ ലഭ്യമാണ്. Anker, Aukey, Belkin, Kioxia, Sandisk, Trands, Xcell തുടങ്ങിയ ബ്രാൻഡുകളുടെ ആക്സസറികളും പ്രത്യേകാനുകൂല്യങ്ങളോടെ ലഭിക്കും.
വിവിധ ലുലു ഹൈപ്പർ മാർക്കറ്റ് ബ്രാഞ്ചുകൾക്ക് പുറമെ ഒാൺലൈനായും ഇൗ ആനുകൂല്യങ്ങൾ ലഭ്യമാണ്. സൗകര്യപ്രദമായ തിരിച്ചടവ് വ്യവസ്ഥകളോടെ ഇൻസ്റ്റാൾമെൻറ് സ്കീമുകളും ലഭിക്കുമെന്നതാണ് ലെറ്റ്സ് കണക്ട് കാമ്പയിനിെൻറ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.