ഒ.െഎ.സി അടിയന്തര യോഗം: കുവൈത്ത് വിദേശകാര്യ മന്ത്രി പെങ്കടുത്തു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനിലെ ഇസ്രായേൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ചേരുന്ന ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) അടിയന്തര എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് നയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനായാണ് യോഗം നടത്തുന്നത്. കുട്ടികൾക്കും സ്ത്രീകൾക്കും നിരായുധരായ സാധാരണ ജനങ്ങൾക്കുമെതിരെ ക്രൂരമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നതെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കും ധാരണകൾക്കും എതിരായ ആക്രമണം അവർ അവസാനിപ്പിക്കണമെന്നും സമ്മേളനത്തിന് മുന്നോടിയായി കുവൈത്ത് വിദേശകാര്യ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.സൗദിയാണ് യോഗം വിളിച്ചത്. തുർക്കിയും ഇറാനും ഇന്തോനേഷ്യയും ഉൾപ്പെടെ 57 ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിനിധികൾ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.