ഒ.ഐ.സി.സി രണ്ടാംഘട്ട അംഗത്വ വിതരണത്തിന് തുടക്കം
text_fieldsഒ.ഐ.സി.സി രണ്ടാം ഘട്ട അംഗത്വ വിതരണം നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം
ചെയ്യുന്നു
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി രണ്ടാം ഘട്ട അംഗത്വ വിതരണ ഉദ്ഘാടനം നാഷനൽ കമ്മറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര വിനീത് വിൻസന്റ് കണ്ണന്തറക്ക് നൽകി നിർവഹിച്ചു. കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെംബർഷിപ് കാമ്പയിനിൽ നിരവധി പേർ അംഗത്വം സ്വീകരിച്ചു. ഒ.ഐ.സി.സി കോട്ടയം ജില്ല പ്രസിഡന്റ് ബത്താർ വൈക്കം അധ്യക്ഷത വഹിച്ചു.ദേശീയ ഭാരവാഹികളായ ബി.എസ്. പിള്ള, ജോയ് കരവാളൂർ, ജില്ല നേതാക്കന്മാരായ അരുൺ രവി, ജോവിസ് മണിയാങ്കേരിൽ ,സുരേന്ദ്രൻ മുങ്ങത്ത്, അക്ബർ വയനാട്, ലിബിൻ മുഴക്കുന്ന്, ഇസ്മായിൽ മലപ്പുറം, ഷൗക്കത്ത് കോഴിക്കോട്, റെജി ഒളശ്ശ, ഷിബു താവളത്തിൽ, സന്തോഷ് എരുമേലി, ഷിബു തലക്കൽ, ബിജി മുക്കൂട്ടുതറ എന്നിവർ ആശംസകൾ അർപ്പിച്ചു. ജന.സെക്രട്ടറി ജിജോ സ്വാഗതവും ട്രഷറർ വിശാൽ പൂത്തറ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.