ഒ.ഐ.സി.സി ഡോ. മൻമോഹൻ സിങ് അനുശോചന യോഗം
text_fieldsകുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അനുശോചന യോഗം സംഘടിപ്പിച്ചു. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന യോഗത്തിൽ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് നേതാവ് കൃഷ്ണൻ കടലുണ്ടി അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു.
കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, ഒ.ഐ.സി.സി നാഷനൽ സെക്രട്ടറി നിസ്സാം തിരുവനന്തപുരം, ലുലു എക്സ്ചേഞ്ച് പ്രതിനിധി ഷഫാസ് അഹ്മദ് ഫസൽ, ബിനോയ് ചന്ദ്രൻ, സുരേന്ദ്രൻ മൂങ്ങത്ത്, അനൂപ് സോമൻ, ഷോബിൻ സണ്ണി, ബാത്തർ വൈക്കം, സാബു പോൾ, എബി പത്തനംതിട്ട, അൽ അമീൻ, മാത്യു മാറനാട്, വിൽസൺ ബത്തേരി, ചിന്നു റോയ്, അനിൽ ചീമേനി, വിനീഷ് പല്ലക്, അനിൽ വർക്കല, റജി കൊരുത്, ഇസ്മായിൽ മലപ്പുറം, ബാബു എബ്രഹാം, എ.ഐ. കുര്യൻ, നാസർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. നാഷനൽ കമ്മറ്റി സെക്രട്ടറിമാരായ സുരേഷ് മാത്തൂർ സ്വാഗതവും ജോയ് കരവാളൂർ നന്ദിയും അറിയിച്ചു.
ഡോ. മൻമോഹൻ സിങ്ങിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു. ഷബീർ കൊയിലാണ്ടി, കലേഷ് ബി. പിള്ള, ചന്ദ്രമോഹൻ എന്നിവർ പരിപാടികൾ ക്രോഡീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.