സ്നേഹബന്ധങ്ങൾ കൈമാറി ഒ.ഐ.സി.സി ഇഫ്താർ മീറ്റ്
text_fieldsകുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ഇഫ്താർ മീറ്റിൽ ദേശീയ വൈസ് പ്രസിഡന്റ് എബി വരിക്കാട് അധ്യക്ഷത വഹിച്ചു. കുവൈത്ത് ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി ബി.എസ് പിള്ള സ്വാഗതം പറഞ്ഞു.
കെ.എൻ.എം. മർക്കസ് ദഅവ സംസ്ഥാന ട്രഷറർ എം. അഹമ്മദ് കുട്ടി മദനി റമദാൻ സന്ദേശം നൽകി. സർവചരാചരങ്ങളുടെയും നന്മയെ ലക്ഷ്യമാക്കിയാണ് ഖുർആൻ അവതീർണമായിട്ടുള്ളതെന്നും അത് എല്ലാ വിഭാഗം മനുഷ്യരോടുമായാണ് സംവദിക്കുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
'കല' കുവൈത്ത് പ്രസിഡന്റ് ഷൈമേഷ്, കെ.എം.സി.സി. ജന.സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു. സജി ജനാർദനൻ, ശറഫുദ്ധീൻ കണ്ണേത്ത്, പി.ജി ബിനു, ജോസഫ് പണിക്കർ, ഷെറിൻ മാത്യു, എസ്.എ ലബ്ബ, ശഹീദ് ലബ്ബ, മുബാറക് കാമ്പ്രത്ത് തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. സർവ സാഹോദര്യം ഊട്ടി ഉറപ്പിക്കപ്പെടുന്ന ഇത്തരം കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഇഫ്താർ മീറ്റിൽ സംബന്ധിച്ചവർ സൂചിപ്പിച്ചു.
ഒ.ഐ.സി.സി സെക്രട്ടറി നിസാം തിരുവനന്തപുരം പരിപാടി ഏകോപിപ്പിച്ചു. ദേശീയ ഭാരവാഹികളായ ജോയ് ജോൺ, ബിനു ചേമ്പാലയം, ജോയ് കരവാളൂർ, മനോജ് ചണ്ണപ്പേട്ട ,റോയ് കൈതവന, റിഷി ജേക്കബ്, ജോബിൻ ജോസ്, ജില്ല ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി. ട്രഷറർ രാജീവ് നടുവിലേമുറി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.