ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അംഗത്വ കാമ്പയിന് തുടക്കം
text_fieldsഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അംഗത്വ കാമ്പയിൻ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി അംഗത്വ കാമ്പയിൻ ആരംഭിച്ചു. അൽ മുല്ലാ എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ അനീസ് കൊല്ലത്തിന് അംഗത്വം നൽകി നാഷനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി പ്രസിഡന്റ് സൈമൺ ബേബി അധ്യക്ഷത വഹിച്ചു. കുവൈത്ത് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ മുഖ്യപ്രഭാഷണം നടത്തി. നാഷനൽ കമ്മിറ്റി സെക്രട്ടറി ജോയ് കരുവാളൂർ, ജില്ല വൈസ് പ്രസിഡൻറ് റോയി എബ്രഹാം, ഒ.ഐ.സി.സി യൂത്ത് വിങ് പ്രസിഡൻറ് ഷഫീഖ് മയൂര, അൽ അമീൻ കൊട്ടാരക്കര, ബോണി സാം, അലക്സ് മാത്യു എന്നിവർ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഷംസു താമരക്കുളം സ്വാഗതവും യൂത്ത് വിങ് വൈസ് പ്രസിഡന്റ് ദിലേഷ് ജഗന്നാഥൻ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.