കാരുണ്യസ്പർശം പദ്ധതി വാർഷികവും ജില്ല കമ്മിറ്റി മീറ്റും
text_fieldsകുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ സാമൂഹിക സേവന പ്രവർത്തനപദ്ധതിയായ കാരുണ്യസ്പർശം പദ്ധതിയുടെ ഒന്നാം വാർഷികവും കണ്ണൂർ മീറ്റ് - 2023ഉം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു.
ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല പ്രസിഡന്റ് സിദ്ദീഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രഥമ സതീശൻ പാച്ചേനി പുരസ്കാരം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂരിന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ കൈമാറി.
ജില്ല കമ്മിറ്റി വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി ഷോബിൻ സണ്ണിയും കാരുണ്യസ്പർശം പദ്ധതി വാർഷിക റിപ്പോർട്ട് കൺവീനർ ജിംസൺ ചെറുപുഴയും അവതരിപ്പിച്ചു. ഒ.ഐ.സി.സി നേതാക്കളായ ബി.എസ്. പിള്ള, ബിനു ചേമ്പാലയം, രവിചന്ദ്രൻ ചുഴലി എന്നിവർ ആശംസ അർപ്പിച്ചു. കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും പ്രോഗ്രാം കൺവീനർ ലിപിൻ മുഴക്കുന്ന് നന്ദിയും പറഞ്ഞു. ഗാനമേള, നാടൻപാട്ട്, നൃത്തനൃത്യങ്ങൾ, കോൽക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.