ഒ.ഐ.സി.സി യൂത്ത് വിങ് പ്രതിഷേധ ജ്വാല
text_fieldsകുവൈത്ത് സിറ്റി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി യൂത്ത് വിങ് അബ്ബാസിയയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നാഷനൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ രാജ്യത്ത് കേട്ടുകേൾവിപോലും ഇല്ലാത്ത സംഭവവികാസമാണ് ഇന്ത്യയിൽ അരങ്ങേറിയതെന്നും വിമർശനം നടത്തുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന സംഘ്പരിവാർ അജണ്ടയുടെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ് അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി ട്രഷറർ രാജീവ് നടുവിലെ മുറി, സെക്രട്ടറി ജോയ് കരുവാളൂർ, യൂത്ത് വിങ് നേതാക്കളായ ഷബീർ കൊയിലാണ്ടി, ചന്ദ്ര മോഹൻ, ഇസ്മായിൽ മലപ്പുറം, ശരൺ കോമത്ത്, ബോണി, അനീഷ് തിരുവന്തപുരം, ശിവൻകുട്ടി എന്നിവർ സംസാരിച്ചു. ഇല്യാസ് പൊതുവാചേരി സ്വാഗതവും അരുൺ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.