കെ.ഒ.സിയിലെ ഉയർന്ന ശമ്പളക്കാരിൽ പകുതിയിലധികം ഇന്ത്യക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനിയിൽ 1000 ദീനാറിന് മുകളിൽ ശമ്പളം വാങ്ങുന്ന 1000ത്തോളം ജീവനക്കാരുണ്ടെന്നു വെളിപ്പെടുത്തൽ.
പാർലമെൻറംഗത്തിെൻറ സബ്മിഷന് മറുപടിയായി കുവൈത്ത് പെട്രോളിയം മന്ത്രി ബഖീത്ത് അൽ റഷീദ് ആണ് ഇക്കാര്യം അറിയിച്ചത്. ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുവൈത്ത് പെട്രോളിയം മന്ത്രി പാർലമെൻറിൽ അവതരിപ്പിച്ച കണക്കു പ്രകാരം കുവൈത്ത് ഓയിൽ കമ്പനിയിൽ 1000 ദീനാറിന് മുകളിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരിൽ 570 പേർ ഇന്ത്യക്കാരാണ്. ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ 102 ഈജിപ്തുകാരും 40 കനേഡിയൻ പൗരന്മാരും 35 ഫിലിപ്പീനോകളും ഉൾപ്പെടും.
27ഓളം രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരും കെ.ഒ.സിയിൽ 1000 ദീനാറിന് മുകളിൽ ശമ്പളമുള്ളവരാണ്.
ശമ്പളത്തിന് പുറമെ ഫാമിലി വിമാന ടിക്കറ്റ്, ഹൗസിങ് അലവൻസ് ആരോഗ്യപരിരക്ഷ, വാഹനം, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം എന്നിവ ഇവർക്ക് നൽകുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. അഭിഭാഷകൻ, കൺസൽട്ടൻറ്, എൻജിനീയർ, അഡ്മിനിസ്ട്രേറ്റർ തസ്തികകളിലാണ് ഉയർന്ന വേതനത്തിന് വിദേശികളെ നിയമിച്ചത്. അതേസമയം സെക്രട്ടേറിയൽ തസ്തികകളിൽ കുവൈത്തികൾ മാത്രമാണുള്ളത്. കുവൈത്ത് പെട്രോളിയം കോർപറേഷനിൽ 12 എക്സിക്യൂട്ടിവ് സെക്രട്ടറിമാർ ഉൾപ്പെടെ 33 വിദേശികൾ ആണ് 1000 ദീനാറിന് മുകളിൽ ശമ്പളം വാങ്ങുന്നത്. ഇരുകമ്പനികളിലെയും വിദേശ ജീവനക്കാരുടെ മാസ ശമ്പളത്തിനായി മാത്രം 16 ലക്ഷം ദീനാർ ചെലവുവരുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.