എണ്ണ വില സ്ഥിരത: ഒപെകിെൻറ എല്ലാ നടപടികൾക്കും പിന്തുണയെന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: എണ്ണവില സ്ഥിരത കൈവരിക്കാൻ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് സ്വീകരിക്കുന്ന ഏത് നടപടികൾക്കും കുവൈത്ത് പിന്തുണ പ്രഖ്യാപിച്ചു. ഉൽപാദനം നിയന്ത്രിച്ച് വിലയിടിവ് പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾക്കെതിരെ ചില അംഗരാജ്യങ്ങൾ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് കുവൈത്ത് കൂട്ടായ്മയുടെ ഏത് തീരുമാനത്തിനും പിന്തുണ പ്രഖ്യാപിച്ചത്.
എണ്ണവില കുറയാതെ പിടിച്ചുനിർത്താൻ ഉൽപാദന നിയന്ത്രണം ആവശ്യമാണെന്ന നിലപാടാണ് കുവൈത്ത് ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങൾക്കും. എന്നാൽ ഇറാൻ, വെനിസ്വേല, ലിബിയ എന്നീ രാജ്യങ്ങൾ ഉൽപാദനം കുറക്കാൻ താൽപര്യപ്പെടുന്നില്ല. ഉൽപാദന നിയന്ത്രണം ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് ഇൗ രാജ്യങ്ങൾ തീരുമാനത്തെ എതിർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.