എണ്ണ ഉൽപാദന നിയന്ത്രണം ഏപ്രിൽ അവസാനം വരെ നീട്ടി
text_fieldsകുവൈത്ത് സിറ്റി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ രണ്ട് കൂട്ടായ്മയായ ഒപെക്, നോൺ ഒപെക് എന്നിവ എണ്ണ ഉൽപാദക നിയന്ത്രണം ഏപ്രിൽ അവസാനം വരെ നീട്ടി. അതേസമയം, റഷ്യ, കസാഖ്സ്താൻ എന്നീ രാജ്യങ്ങൾ ഉൽപാദനം യഥാക്രമം പ്രതിദിനം 1,30,000 ബാരൽ, 20,000 ബാരൽ എന്നിങ്ങനെ വർധിപ്പിക്കും.
ഒാൺലൈനായി ചേർന്ന മിനിസ്റ്റീരിയൽ യോഗത്തിലാണ് രണ്ട് രാജ്യങ്ങൾക്ക് ഇളവ് നൽകി ഉൽപാദന നിയന്ത്രണം നീട്ടാൻ തീരുമാനിച്ചത്. സൗദി ഉൗർജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അധ്യക്ഷത വഹിച്ചു. റഷ്യൻ ഉപ പ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് ഉപാധ്യക്ഷനായി. കുവൈത്ത് എണ്ണമന്ത്രിയായി ചുമതലയേറ്റ മുഹമ്മദ് ഫാരിസ്, അൽജീരിയൻ ഉൗർജ മന്ത്രിയായി തിരിച്ചെത്തിയ മുഹമ്മദ് അർകബ് എന്നിവരെ കൂട്ടായ്മ സ്വാഗതം ചെയ്തു. എണ്ണവിലയിൽ സമീപ ആഴ്ചകളിലുണ്ടായ ഉയർച്ചയിൽ യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.