എണ്ണ ചോർച്ച: മാലിന്യങ്ങൾ നീക്കം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള അൽ ജുലൈയ ബീച്ചിന് സമീപം എണ്ണ ചോർച്ചയുടെ ഫലമായുണ്ടായ മാലിന്യം വൃത്തിയാക്കൽ പൂർത്തിയായതായി കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി അറിയിച്ചു.
രണ്ടു ദിവസത്തോളം നീണ്ടുനിന്ന മലിനീകരണത്തിന്റെ ഭാഗങ്ങൾ കമ്പനിയുടെ എണ്ണ ചോർച്ച നിയന്ത്രണ സംഘമാണ് നീക്കം ചെയ്തതതെന്ന് പ്രോജക്ടുകളുടെ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റും ഔദ്യോഗിക വക്താവുമായ ഗാനെം അൽ ഒതൈബി പറഞ്ഞു.
കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെയും കുവൈത്ത് ഓയിൽ കമ്പനിയുടെയും സ്പെഷ്യലൈസ്ഡ് ടീമുകളുടെ സഹകരണത്തോടെയാണ് തീരം വൃത്തിയാക്കിയത്.
ഉപരിതലത്തിൽ നിന്ന് എണ്ണ ആഗിരണം ചെയ്യാൻ കഴിയുന്ന പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു വൃത്തിയാക്കൽ. ജലോപരിതലം, തീരത്തെ ഖര പ്രതലങ്ങൾ, മണ്ണ് എന്നിവയും വൃത്തിയാക്കി. പ്രദേശത്ത് എണ്ണ ചോർച്ചയുടെ അവശിഷ്ടങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ സമഗ്രമായ സർവേയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.