Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒളിമ്പിക്സ്:...

ഒളിമ്പിക്സ്: പ്ര​തീ​ക്ഷ​യോ​ടെ സു​ആ​ദ് അ​ൽ ഫ​ഖാ​ൻ

text_fields
bookmark_border
സു​ആ​ദ് അ​ൽ ഫ​ഖാ​ൻ
cancel
camera_alt

സു​ആ​ദ് അ​ൽ ഫ​ഖാ​ൻ

കു​വൈ​ത്ത് സി​റ്റി: ഒ​ളി​മ്പി​ക്സി​ൽ വ​നി​ത​ക​ളു​ടെ തു​ഴ​ച്ചി​ൽ സോ​ളോ മ​ത്സ​ര​ത്തി​ൽ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി കു​വൈ​ത്ത് താ​രം സു​ആ​ദ് അ​ൽ ഫ​ഖാ​ൻ. ശ​നി​യാ​ഴ്ച പ്രാ​ഥ​മി​ക യോ​ഗ്യ​ത മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ സു​ആ​ദ് അ​ൽ ഫ​ഖാ​ൻ നാ​ലാം സ്ഥാ​ന​ത്തെ​ത്തി.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന വ്യ​ക്തി​ഗ​ത യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ നാ​ലാം സ്ഥാ​നം മു​ത​ൽ ആ​റാം സ്ഥാ​നം വ​രെ​യു​ള്ള ക​ളി​ക്കാ​ർ​ക്കു​ള്ള റൗ​ണ്ടി​ൽ അ​ൽ ഫ​ഖാ​ന് അ​ടു​ത്ത റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​നു​ള്ള ര​ണ്ടാ​മ​ത്തെ അ​വ​സ​രം ല​ഭി​ക്കും. ഒ​ളി​മ്പി​ക് ഗെ​യിം​സി​ൽ മ​റൈ​ൻ സ്പോ​ർ​ട്സി​ൽ പ​​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​ണ് സു​ആ​ദ് അ​ൽ ഫ​ഖാ​ൻ. ആ​റ് മ​ത്സ​ര​ങ്ങ​ളി​ലാ​യി ഒ​മ്പ​ത് താ​ര​ങ്ങ​ളു​മാ​യാ​ണ് കു​വൈ​ത്ത് ഇ​ത്ത​വ​ണ ഒ​ളി​മ്പി​ക്സി​നെ​ത്തി​യ​ത്. ഇ​തി​ൽ നാ​ലു​പേ​ർ വ​നി​ത​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsParis Olympics 2024
News Summary - Olympics- Suad Al Faqan with hope
Next Story