ലുലു ഹൈപർ മാർക്കറ്റിൽ ഒാണം 2021 പ്രമോഷൻ
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലകളിലൊന്നായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഒാണം 2021' പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. കേരളത്തിെൻറ ദേശീയോത്സവമായ ഒാണത്തോടനുബന്ധിച്ച് ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റുകളിലും കേരളത്തനിമയോടെയും മാവേലിയുടെ കട്ടൗട്ടുകളാലും അലങ്കരിച്ചിട്ടുണ്ട്.
ആഗസ്റ്റ് 24 വരെ നീളുന്ന ഫെസ്റ്റിവലിെൻറ ഭാഗമായി വിവിധ ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ഒരുക്കിയിട്ടുണ്ട്. ഒാണാഘോഷത്തിനുള്ള ഇന്ത്യൻ പച്ചക്കറി ഇനങ്ങൾ കിലോക്ക് 775 ഫിൽസ് മാത്രമാണ് വില. 14 പരമ്പരാഗത വിഭവങ്ങളും പായസവും മധുരപലഹാരങ്ങളും ഉൾക്കൊള്ളുന്ന ഒാണ സ്സദ്യയാണ് ഏറ്റവും വലിയ ആകർഷണം.
മുൻകൂട്ടി ബുക്ക് ചെയ്തോ കൗണ്ടറുകളിൽനിന്ന് നേരിട്ട് പർച്ചേസ് ചെയ്തോ ഇവ സ്വന്തമാക്കാം. പഴം, പച്ചക്കറികൾ തുടങ്ങി ഒാണവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾക്കെല്ലാം നിരക്കിളവുണ്ട്. ഇറക്കുമതി ചെയ്ത ഒാണപ്പൂക്കളും ആകർഷകമായ വിലയിൽ ലഭിക്കും.
ഗാർമെൻറ്സ്, സാരി, ചുരിദാർ, ഫുട്വെയർ, ലേഡീസ് ഹാൻഡ് ബാഗ്, ബേബി ആക്സസറീസ് തുടങ്ങിയവ 10 ദീനാറിന് മുകളിൽ പർച്ചേസ് ചെയ്യുേമ്പാൾ രണ്ടര ദീനാറിെൻറ ഷോപ്പിങ് വൗച്ചർ സൗജന്യമായി ലഭിക്കും. പരമ്പരാഗത ഒാണപ്പൂക്കളത്തിെൻറ പശ്ചാത്തലത്തിൽ ഫോേട്ടാ എടുക്കാൻ കഴിയുന്ന ഒാണം സെൽഫി കൗണ്ടറും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.