Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ​ക​ളു​ടെ ഓ​ണം

text_fields
bookmark_border
Onam 2024
cancel
camera_alt

ജോ​ബി ബേ​ബി

ഒ​രു​പി​ടി ന​ല്ലോ​ർ​മ​ക​ളു​ടെ പൂ​ക്കാ​ല​മാ​ണ് ഓ​ണം എ​ന്നും എ​നി​ക്ക്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഓ​ണ​ക്കാ​ല​മെ​ത്തു​മ്പോ​ൾ സ​ന്തോ​ഷം ന​ൽ​കു​ന്ന ഓ​ർ​മ​ക​ൾ അ​ല്ല മ​ന​സ്സി​ലു​ള്ള​ത്. മം​ഗ​ഫി​ൽ ഉ​ണ്ടാ​യ തീ​പി​ടിത്ത​വും 49 പേ​രു​ടെ മ​ര​ണ​വും, വ​യ​നാ​ട്ടി​ൽ സം​ഭ​വി​ച്ച വ​ൻ​ദു​ര​ന്ത​വും മ​ന​സ്സി​ൽ നി​ന്ന് മാ​യു​ന്ന​തി​ന്നു മു​മ്പാ​ണ് ഇ​ത്ത​വ​ണ​ത്തെ ഓ​ണം ക​ട​ന്നു​വ​രു​ന്ന​ത്. അ​തി​നാ​ൽ ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി കു​ടും​ബ​ത്തോ​ടൊ​പ്പം ഓ​ണ​സ​ദ്യ മാ​ത്രം.

ഓ​ണം എ​ന്നും പ്ര​വാ​സി​ക​ളു​ടെ മി​ഴി​ക​ളും മൊ​ഴി​ക​ളും ന​ന​യ്‌​ക്കു​ന്ന ഓ​ർ​മ​യാ​ണ്. പ​ല​രും തി​രു​വോ​ണ​ദി​നം അ​വ​ധി​യെ​ടു​ക്കു​ന്നു. മ​റ്റു പ​ല​ർ​ക്കും തി​രു​വോ​ണ ദി​വ​സ​വും ജോ​ലി​യെ​ടു​ക്കേ​ണ്ടി​വ​രു​ന്നു. വി​ഷ​മ​ത്തോ​ടെ അ​വ​ർ ജോ​ലി​ക്കു പോ​കു​ന്നു. ജോ​ലി​യി​ലു​ട​നീ​ളം നാ​ടും നാ​ട്ടു​കാ​രും പൂ​വും പു​ഴ​യു​മൊ​ക്കെ അ​വ​രു​ടെ ഹൃ​ദ​യ​തി​ര​ശ്ശീ​ല​യി​ൽ മാ​റി​മ​റി​യു​ന്നു​ണ്ടാ​കാം. കു​ടും​ബ​മാ​യി ക​ഴി​യു​ന്ന പ്ര​വാ​സി​ക​ളു​ടെ ഫ്ലാ​റ്റു​ക​ളി​ലും ഷെ​യ​റിം​ങ് വി​ല്ല​ക​ളി​ലു​മൊ​ക്കെ കു​രു​ന്നു​ക​ൾ മാ​വേ​ലി​മ​ന്ന​നു പൂ​ക്ക​ള​ങ്ങ​ളൊ​രു​ക്കു​ന്നു. ആ​വു​ന്ന​വ​രൊ​ക്കെ ഓ​ണ​സ​ദ്യ വീ​ട്ടി​ൽ​ത്ത​ന്നെ ത​യ്യാ​റാ​ക്കു​ന്നു. ക​ഴി​യാ​ത്ത​വ​ർ ഓ​ർ​ഡ​ർ ചെ​യ്തു വ​രു​ത്തു​ന്നു.

ക്യാ​മ്പു​ക​ളി​ൽ, മി​ക്ക​വ​ർ​ക്കും ജോ​ലി​ത്തി​ര​ക്കു ത​ന്നെ​യാ​യി​രി​ക്കും. ജോ​ലി​യു​ടെ സ​മ്മ​ർ​ദ​ങ്ങ​ളും അ​വ​ധി കി​ട്ടാ​ത്ത​തി​ന്റെ വി​ഷ​മ​ങ്ങ​ളും ഉ​ള്ളി​ൽ സ​ങ്ക​ട​ങ്ങ​ളാ​യി വേ​വു​ന്നു​ണ്ടാ​കും. വീ​ട്ടി​ൽ​നി​ന്നും നാ​ട്ടി​ൽ​നി​ന്നു​മു​ള്ള വി​ളി​ക​ൾ ഫോ​ണു​ക​ളി​ൽ മു​ഴ​ങ്ങു​മ്പോ​ൾ വി​ഷ​മ​ങ്ങ​ൾ ഉ​ള്ളി​ലൊ​തു​ക്കി ചി​രി കൈ​വി​ടാ​തെ അ​വ​ർ കു​ശ​ലം പ​റ​ഞ്ഞു നീ​ങ്ങു​ന്നു.

ഒ​ത്തു​കൂ​ടാ​ൻ സാ​ധി​ക്കു​ന്ന ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രു​മെ​ല്ലാം പാ​ർ​ക്കി​ലോ,വീ​ടു​ക​ളി​ലോ, ഫ്ളാ​റ്റു​ക​ളി​ലോ ഒ​രു​മി​ച്ചു​കൂ​ടി ഓ​ണ​മാ​ഘോ​ഷി​ക്കു​ന്നു. ശേ​ഷം എ​ല്ലാ​വ​രും പ​ല​വ​ഴി പി​രി​യു​മ്പോ​ൾ പ്ര​വാ​സി​യു​ടെ തി​രു​വോ​ണ​ത്തി​നു തി​ര​ശ്ശീ​ല വീ​ഴു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsOnam 2024
News Summary - Onam 2024
Next Story