ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: ശിഫ അൽ ജസീറ ഫർവാനിയ മെഡിക്കൽ സെന്ററിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ജീവനക്കാരും കുടുംബങ്ങളും പങ്കെടുത്ത ആഘോഷത്തിൽ പാട്ട്, ഡാൻസ് തുടങ്ങിയ കലാപ്രകടനങ്ങളാൽ ശ്രദ്ധേയമായി.
ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ.കെ.ടി. റബിയുള്ള അംഗങ്ങൾക്ക് തന്റെ ഹൃദയംഗമമായ ഓണാശംസകൾ അറിയിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുൽ നാസർ നിർവഹിച്ചു.
ഓണം എന്ന ഉത്സവം ഉൾക്കൊള്ളുന്ന ഒരുമയുടെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം അദ്ദേഹം സൂചിപ്പിച്ചു. പ്രഫഷനൽ വ്യക്തിജീവിതത്തിലും ഈ മൂല്യങ്ങൾ പകർത്താനും ഉണർത്തി.
ശിഫ അൽ ജസീറയിലെ റേഡിയോളജിസ്റ്റ് ഡോ. ആദിത്യ രാജേന്ദ്രയുടെ പുസ്തകം ‘ആദിയുടെ അതിശയകരമായ കെട്ടുകഥകൾ’ ചടങ്ങിൽ പ്രകാശനം ചെയ്തു. സമൂഹത്തിന് വിജ്ഞാനപ്രദമായ ആരോഗ്യ നുറുങ്ങുകൾ നൽകൽ ലക്ഷ്യമിടുന്ന ‘ശിഫ ഡോക് ടോക്കി’ന്റെ ലോഞ്ചിങും ചടങ്ങിൽ നടന്നു.
ശിഫ അൽ ജസീറ ഫർവാനിയ ഓപറേഷൻസ് ഹെഡ് അസീം സേട്ട് സുലൈമാൻ, അഡ്മിനിസ്ട്രേഷൻ മാനേജർ സുബൈർ മുസ്ലിയാരകത്ത്, ഡോക്ടർമാർ, മെഡിക്കൽ, നോൺ-മെഡിക്കൽ ജീവനക്കാർ തുടങ്ങി ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ ശാഖകളിൽ നിന്നുമുള്ളവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.