തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഒാണക്കിറ്റ് നൽകി
text_fieldsഒാണക്കിറ്റ് വിതരണം ചെയ്യുന്ന ഒ.െഎ.സി.സി സാൽമിയ പ്രവർത്തകർ
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി സാൽമിയ ഏരിയ കുവൈത്തിലുള്ള കേരളത്തിലെ 14 ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പായസം മിക്സ് തുടങ്ങിയവ വീടുകളിൽ എത്തിച്ചുനൽകുകയായിരുന്നു. ഇതുവരെ 450ൽപരം കിറ്റുകളും മരുന്നുകളും ആവശ്യക്കാർക്ക് എത്തിച്ചുനൽകി. ബി.എസ്. പിള്ള, ബെക്കൻ ജോസഫ്, ടി.കെ ബിനു മാസ്റ്റർ, മധുകുമാർ മാഹി, ജോമോൻ കോയിക്കര, സാബു പൗലോസ്, ജിയോ മത്തായി, ജോസഫ് കോമ്പാറ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.