ഹെൽപ്‌ലൈൻ വെൽഫെയർ അസോസിയേഷൻ ഓണാഘോഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഹെൽപ്‌ലൈൻ വെൽഫെയർ അസോസിയേഷന്റെ 15ാമത് ഓണാഘോഷം 'ഉത്രാട പൂനിലാവ് 2022'നോടനുബന്ധിച്ച് കലാപരിപാടികളും സാംസ്കാരിക സമ്മേളനവും നടന്നു. പ്രസിഡന്റ് ജെൻസൺ ബേബി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അനു ആന്റണി സ്വാഗതം പറഞ്ഞു. നാസർ ഒമ്രാൻ ഖന്നാൻ (എക്സിക്യൂട്ടിവ് ഡയറക്ടർ ഓഫ് ഗൾഫ് കേബിൾ) ഉദ്ഘാടനം ചെയ്തു. കെ.പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
ജമീൽ ഇബ്രാഹിം, ഫാ. പോൾ മാനുവൽ, സംഘടന ജനറൽ സെക്രട്ടറി ടി.കെ. ബിജു ഗോപാൽ, സംഘടന രക്ഷാധികാരി ഉണ്ണികൃഷ്ണൻ, വനിത ചെയർപേഴ്സൻ സീന ജെൻസൺ എന്നിവർ സംസാരിച്ചു. ട്രഷറർ ജോൺ സേവ്യർ നന്ദി പറഞ്ഞു. മുബാറക് അൽറാഷിദ് അൽ അസ്മിയുടെ ഗാനാലാപനവും മലയാളത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന ഘോഷയാത്രയും നടന്നു. പ്രോഗ്രാം കോഓഡിനേറ്റർമാരായ ജിജിൽ മാത്യു, ക്രിസ്റ്റി തോമസ്, ജ്യോതിഷ് കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേജ് പ്രോഗ്രാമുകളും നടന്നു. ഓണസദ്യയും പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി. ഇവന്റ് ഫാക്ടറി കുവൈത്തിന്റെ ഗാനമേളയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.