ഫ്രണ്ട് ലൈൻ ആദരവും ഓണാഘോഷവും
text_fieldsകുവൈത്ത് സിറ്റി: ഫ്രണ്ട് ലൈൻ ലോജിസ്റ്റിക് കമ്പനിയിൽ 10 വർഷവും അഞ്ച് വർഷവും പൂർത്തീകരിച്ച ജീവനക്കാരെ ആദരിച്ചു. കബദ് ഫ്രണ്ട് ലൈൻ ഓഡിറ്റോറിയത്തിൽ 'ഫ്രണ്ട് ലൈൻ വൈബ്സ് 2022'എന്ന പേരിൽ നടന്ന കോർപറേറ്റ് ഇവന്റിൽ കുവൈത്ത് കൺട്രി ഹെഡും കമ്പനി ഡയറക്ടറുമായ മുസ്തഫ കാരി അധ്യക്ഷത വഹിച്ചു.
മാനേജിങ് ഡയറക്ടർ ബി.പി. നാസർ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട് ലൈൻ കുവൈത്ത് ജനറൽ മാനേജർ ചന്ദ്രമൗലി സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ അഫ്സൽ അലി, ഫെബിന നാസർ, റീജനൽ ഡയറക്ടർ വിവിയൻ കാസിലിൻ, ഗ്രൂപ് ഫിനാൻസ് മാനേജർ ഗുരുമൂർത്തി എന്നിവർ സംസാരിച്ചു. നാൽപതോളം ജീവനക്കാരെ ഫലകവും സ്വർണപതക്കവും നൽകിയാണ് ആദരിച്ചത്.
ഇതോടനുബന്ധിച്ച് ഓണാഘോഷവും നടന്നു. ജനറൽ കൺവീനർ ബാബുജി ബത്തേരി ആമുഖ പ്രസംഗം നടത്തി. സീനിയർ സ്റ്റാഫംഗങ്ങളായ സാവിയോ ജോബ്, സലിത്ത് ശശിധരൻ, റെജി ജഗന്നാഥൻ, ചന്ദ്രമൗലി, രാജേഷ്, ഗുരുമൂർത്തി എന്നിവർ ചേർന്ന് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി കലാപരിപാടികൾ അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ മുനവിർ വലിയ വളപ്പിൽ നന്ദി പറഞ്ഞു. രാജേഷ് നായർ, ബിബിൻ തോമസ്, ഷബിൽ അമ്പാടി, റജി ജഗനാഥൻ, സിബിലി, ഉസ്മാൻ, ഷൈജൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.