Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് എൻജിനീയേഴ്സ് ഫോ​റം ഓ​ണാ​ഘോ​ഷം

text_fields
bookmark_border
Kuwait Engineers Forum
cancel
camera_alt

കെ.​ഇ.​എ​ഫ് ഓ​ണാ​ഘോ​ഷം അ​ലുമ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: എ​ൻ​ജി​നീ​യ​റി​ങ് അ​ലുമ്നി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ കു​വൈ​ത്ത് എൻജിനീയേഴ്സ് ഫോ​റം (കെ.​ഇ.​എ​ഫ്) ഓ​ണാ​ഘോ​ഷം ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ന്നു.‘ആ​ർ​പ്പോ​ണം-24’ എ​ന്നു​പേ​രി​ട്ട പ്രോ​ഗ്രാം കെ.​ഇ.​എ​ഫി​ന്റെ എ​ട്ട് അ​ലുമ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റു​മാ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​നാ​ൻ ഷാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യു​ക്ത ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഗം​ഗ പ്ര​സാ​ദ് ഓ​ണ സ​ന്ദേ​ശം ന​ൽ​കി. കെ.​ഇ.​എ​ഫ് ന്യൂ​സ്‌ ലെ​റ്റ​ർ ‘അ​സ്പി​റേ​ഷ​ൻ​സ്’ ഡാ​റ്റ മാ​നേ​ജ്മെ​ന്‍റ് ക​ൺ​വീ​ന​ർ പ്ര​ശാ​ന്ത് വാ​ര്യ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​നാ​ൻ ഷാ​നി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കെ.​ഇ.​എ​ഫ് ചി​ൽ​ഡ്ര​ൻ​സ് ക്ല​ബി​ന്റെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. സ​ന്തോ​ഷ് എ​ബ്ര​ഹാം സ്വാ​ഗ​ത​വും ആ​ർ​ട്സ് ക​ൺ​വീ​ന​ർ സ​നീ​ജ് എ​ബി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

കെ.​ഇ.​എ​ഫ് ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​ന്ന്

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച കൈ​കൊ​ട്ടിക്കളി, ഓ​ണ​സ​ദ്യ​യു​ടെ പ്രാ​ധാ​ന്യ​ത്തെ വി​ളി​ച്ചോ​തി​ക്കൊ​ണ്ട് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഉ​ണ്ടോ​ണം, സ​ഞ്ജ​യ് ബ​ബോ​യി ചെ​റി​യാ​ൻ സം​വി​ധാ​നം ചെ​യ്ത നാ​ട​കം ‘മാ​ർ​ത്താ​ണ്ഡ​വ​ർ​മ’, ഹ​രി ഇ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മാ​റ്റി​ക് ഡ്രാ​മ ‘ഭ്ര​മ​ലു’ എ​ന്നി​വ കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ച​ട​ക്കി. മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്തും കൊ​ട്ടി​ക്ക​ലാ​ശ​വും ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​ന്റെ മാ​റ്റു​കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamKuwait NewsKuwait Engineers Forum
News Summary - Onam with Kuwait Engineers Forum
Next Story