‘ഓണമാണ് ഓർമവേണം’ ടെലിഫിലിം പ്രദർശനം വ്യാഴാഴ്ച
text_fieldsകുവൈത്ത് സിറ്റി: ഓണമെത്തവെ പ്രവാസികൾക്കിടയിലെ ഓണാഘോഷം പ്രമേയമായി ‘ഓണമാണ് ഓർമവേണം’ ടെലിഫിലിം. പ്രതിഭ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ രേഷ്മ ശരത്ത് നിർമിച്ച ചിത്രത്തിന് സാബു സൂര്യചിത്രയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഓണാഘോഷ പരിപാടികൾക്കിടയിലെ നന്മയും തിന്മയും ചേർത്ത് ഒരുക്കിയതാണ് സിനിമയുടെ കഥാസാരം.
കുവൈത്തിലെ 150ൽപരം കലാകാരന്മാർ ചിത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. രമ്യ രതീഷ്, ഷെറിൻ മാത്യു, കൃഷ്ണകുമാർ, അഖില ആൻവി, പ്രമോദ് മേനോൻ, സീനു മാത്യു, ഷാരോൺ റിജോ, അഭിരാമി അജിത്, ലിയോ, ഗിരീഷ്, രമ, മധു, ജിജുന എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
രണ്ട് ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. നിരവധി ചിത്രങ്ങൾക്ക് അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അരവിന്ദ് കൃഷ്ണനാണ് ചിത്രത്തിന്റെ സഹസംവിധായകൻ. കാമറ നിവിനും കൈകാര്യം ചെയ്യുന്നു. റിജോ ആലുവയാണ് ബാഗ്രൗണ്ട് മ്യൂസിക്. പി.ആർ.ഒ ഷൈനി സാബു.
വ്യാഴാഴ്ച രാത്രി 7.30ന് അഹമ്മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് പിന്നണി പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.