ഒാൺകോസ്റ്റ് മാസാന്ത നറുക്കെടുപ്പ്; 10,000 ദിനാർ സ്വന്തമാക്കി അഹ്മദ് മൊർതജ
text_fieldsകുവൈത്ത് സിറ്റി: ഒാൺകോസ്റ്റ് ഫാമിലി മെംബർഷിപ് കാർഡ് കാമ്പയിനിൽ ജൂൺ മാസത്തെ നറുക്കെടുപ്പ് വിജയിക്ക് 10,000 ദിനാർ സമ്മാനം നൽകി. ഒാൺകോസ്റ്റ് ഫഹാഹീൽ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റമി തഹ്ബൂബ് സമ്മാനം നൽകി.
ഫലസ്തീൻ പൗരൻ അഹ്മദ് മൊർതജയാണ് ജൂലൈ മാസത്തെ വിജയി. ഒാൺകോസ്റ്റ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ സാലിഹ് അൽ തുനൈബ്, ചീഫ് ഒാപറേറ്റിങ് ഒാഫിസർ രമേശ് ആനന്ദദാസ്, സ്റ്റോർ ഒാപറേഷൻ മാനേജർ നിധീഷ് ഡേ, പ്രോജക്ട് മാനേജർ ഹസൻ ഖലീൽ, ഇംപോർട്ട് ആൻഡ് പ്രൈവറ്റ് ലേബൽ മാനേജർ അലി ഇസ്മായിൽ, കൊമേഴ്സ്യൽ ഹെഡ് ജിഹാദ്, അഡ്വർടൈസിങ് മാനേജർ മുഹമ്മദ് റാഫി, സോഷ്യൽ മീഡിയ സ്പെഷലിസ്റ്റ് മനാർ അൽ ഹുസനി തുടങ്ങിയവർ സംബന്ധിച്ചു.
കുവൈത്തിലെ 23 ഒാൺകോസ്റ്റ് ഒൗട്ട്ലെറ്റുകളിലൊന്നിൽനിന്ന് 10 ദിനാറിന് മുകളിൽ പർച്ചേസ് ചെയ്യുന്നവർ ഫാമിലി മെംബർഷിപ് പദ്ധതിയുടെ ഭാഗമാകുന്നു. ഇവരിൽനിന്ന് നറുക്കെടുത്താണ് മാസത്തിൽ 10,000 ദിനാർ കാഷ് പ്രൈസ് നൽകുന്നത്. മാസാന്ത നറുക്കെടുപ്പ് കാമ്പയിനിലൂടെ നിരവധി പേരുടെ ജീവിത സ്വപ്നങ്ങൾക്ക് നിറം പകരാൻ ഒാൺകോസ്റ്റിന് കഴിഞ്ഞതായും വർഷങ്ങളായി നിറഞ്ഞ പിന്തുണ നൽകുന്ന ഉപഭോക്താക്കൾക്ക് നന്ദി അറിയിക്കുന്നതായും ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഡോ. രമേശ് ആനന്ദദാസ് പറഞ്ഞു.
ഒാൺകോസ്റ്റ് മെംബർഷിപ് കാർഡ് സ്വന്തമാക്കിയവർക്ക് പർച്ചേസ് തുകക്ക് നാലു ശതമാനം വരെ കാഷ് ബാക്ക് ഒാഫറുണ്ട്. ഒാൺകോസ്റ്റ് ഫാമിലി കാർഡ് ഉടമകൾക്ക് ആകർഷകമായ ആനുകൂല്യങ്ങളോടെ പർച്ചേസ് നടത്താൻ കഴിയുന്നതോടൊപ്പം നിരവധി സമ്മാനങ്ങൾ നേടാൻ അവസരവും ലഭിക്കുന്നു.
വ്യക്തിഗത ഉപഭോക്താക്കൾക്കും കുടുംബങ്ങൾക്കും ചെറിയ ബിസിനസുകാർക്കും ഹോൾസെയിൽ വിലയിൽ റീെട്ടയിൽ അന്തരീക്ഷത്തിൽ പർച്ചേസ് ചെയ്യാനും നല്ലൊരു ഷോപ്പിങ് അനുഭവത്തിനുമാണ് ഒാൺകോസ്റ്റ് അവസരമൊരുക്കുന്നതെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.