ഒാൺകോസ്റ്റ് മാസാന്ത നറുക്കെടുപ്പ്; 10,000 ദീനാർ സ്വന്തമാക്കി നിലോഫർ ശൈഖ്
text_fieldsകുവൈത്ത് സിറ്റി: ഒാൺകോസ്റ്റ് ഫാമിലി മെംബർഷിപ് കാർഡ് കാമ്പയിനിെൻറ ഭാഗമായുള്ള മാസാന്ത നറുക്കെടുപ്പിൽ വിജയിയായ ഇന്ത്യക്കാരി നിലോഫർ ശൈഖിന് 10,000 ദീനാർ സമ്മാനം നൽകി. ഒാൺകോസ്റ്റ് അബ്ബാസിയ ബ്രാഞ്ചിൽ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ സാലിഹ് അൽ തുനൈബിെൻറ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ചീഫ് ഒാപറേറ്റിങ് ഒാഫിസർ രമേശ് ആനന്ദദാസ് ചെക്ക് കൈമാറി. മാർക്കറ്റിങ് മാനേജർ രിഹാം നാസർ, ഇംപോർട്ട് ആൻഡ് പ്രൈവറ്റ് ലേബൽ മാനേജർ അലി ഇസ്മായിൽ, ഏരിയ മാനേജർ ഉമേഷ് പൂജാരി തുടങ്ങിയവർ സംബന്ധിച്ചു.
അവന്യൂസിൽ സെയിൽസ് ഡിപ്പാർട്മെൻറിൽ ജോലി ചെയ്യുകയാണ് നറുക്കെടുപ്പ് വിജയിയായ നിലോഫർ ശൈഖ്. പതിവായി ഒാൺകോസ്റ്റിൽനിന്നാണ് പർച്ചേഴ്സ് ചെയ്യാറെന്നും സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പ്രതികരിച്ചു. നിറഞ്ഞ പിന്തുണ തുടരുന്ന ഉപഭോക്താക്കൾക്ക് ഒാൺകോസ്റ്റ് മാനേജ്മെൻറ് നന്ദി അറിയിച്ചു. എല്ലാവരും മെംബർഷിപ് പദ്ധതിയുടെ ഭാഗമായി ആനുകൂല്യങ്ങൾ സ്വന്തമാക്കണമെന്ന് മാനേജ്മെൻറ് അഭ്യർഥിച്ചു.
കുവൈത്തിലെ 23 ഒാൺകോസ്റ്റ് ഒൗട്ട്ലെറ്റുകളിലൊന്നിൽനിന്ന് 10 ദീനാറിന് മുകളിൽ പർച്ചേഴ്സ് ചെയ്യുന്നവർ ഫാമിലി മെംബർഷിപ് പദ്ധതിയുടെ ഭാഗമാകുന്നു. ഇവരിൽനിന്ന് നറുക്കെടുത്താണ് മാസത്തിൽ 10,000 ദീനാർ കാഷ് പ്രൈസ് നൽകുന്നത്. ഒാൺകോസ്റ്റ് മെംബർഷിപ് കാർഡ് സ്വന്തമാക്കിയവർക്ക് പർച്ചേഴ്സ് തുകക്ക് നാല് ശതമാനം വരെ കാഷ് ബാക്ക് ഒാഫറുണ്ട്. ഫാമിലി കാർഡ് ഉടമകൾക്ക് ആകർഷകമായ ആനുകൂല്യങ്ങളോടെ പർച്ചേഴ്സ് നടത്താൻ കഴിയുന്നതോടൊപ്പം നിരവധി സമ്മാനങ്ങൾ നേടാൻ അവസരവും ലഭിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.