വാക്സിൻ ലഭിക്കാതെ ഒന്നര ലക്ഷത്തോളം അനധികൃത താമസക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉൗർജിതമായി പുരോഗമിക്കുേമ്പാഴും വാക്സിൻ ലഭിക്കാൻ വഴികാണാതെ ഒന്നര ലക്ഷത്തോളം പേർ. താമസ നിയമലംഘകരായി മാറിയതിനാൽ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാൻ കഴിയാതിരിക്കുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. രജിസ്റ്റർ ചെയ്തവരിൽ 70 ശതമാനത്തിലേറെ ആളുകൾക്ക് രണ്ട് ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. 80 ശതമാനത്തിലേറെ ആദ്യ ഡോസ് സ്വീകരിച്ചു.പരമാവധി ആളുകൾക്ക് വാക്സിൻ നൽകി സാമൂഹിക പ്രതിരോധശേഷി എന്ന ലക്ഷ്യത്തിലേക്ക് അടുത്തുവരുകയാണ് രാജ്യം. അതിനിടയിലാണ് ഒന്നര ലക്ഷത്തോളം ഇഖാമ നിയമലംഘകരുടെ കാര്യം ചോദ്യചിഹ്നമായി നിൽക്കുന്നത്. അധികൃതരിൽനിന്ന് ഒളിച്ചുകഴിയുന്ന ഇവർക്ക് സർക്കാർ സംവിധാനം വഴി വാക്സിനേഷൻ നൽകുന്നത് പ്രായോഗികമല്ല. സ്വകാര്യ ആശുപത്രികൾ വഴി വാക്സിൻ നൽകിത്തുടങ്ങിയിട്ടുമില്ല. പലവട്ടം പൊതുമാപ്പ് ഉൾപ്പെടെ നൽകിയിട്ടും രേഖകൾ ശരിയാക്കാനോ സ്വന്തം നാട്ടിലേക്ക് പോകാനോ തയാറാകാത്തതിനാൽ അധികൃതരെ കുറ്റപ്പെടുത്താൻ കഴിയില്ല. പുതിയ വിസയിൽ തിരിച്ചുവരാൻ അവസരം നൽകുന്ന നിലയിൽ കുവൈത്തിെൻറ ചെലവിൽ തിരിച്ചയക്കാൻ തയാറായിട്ടും വളരെ കുറച്ചുപേർ മാത്രമാണ് മുന്നോട്ടുവന്നത്. അതിനിടെ അനധികൃത താമസക്കാരെ പിടികൂടാൻ കഴിഞ്ഞ ആഴ്ച മുതൽ വ്യാപകമായ പരിശോധന അരങ്ങേറുന്നു. എല്ലാ ഗവർണറേറ്റിലും പരിശോധനയുണ്ട്. മുഴുവൻ താമസ നിയമലംഘകരെയും പിടികൂടി നാടുകടത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.