പരിശോധന ശക്തം; 60 കിലോ ഹഷീഷുമായി ഒരാൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വൻ തോതിൽ ഹഷീഷുമായി ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറബ് പൗരനായ ഇയാളിൽനിന്ന് 60 കിലോ ഹഷീഷ് പിടിച്ചെടുത്തു. ലഹരിവസ്തു കൈവശമുണ്ടെന്ന വിവരത്തെത്തുടർന്ന് മയക്കുമരുന്ന് എൻഫോഴ്സ്മെന്റ് ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വൻ തുകക്ക് മയക്കുമരുന്ന് വിൽക്കാനായിരുന്നു പ്രതിയുടെ പദ്ധതി.
രാജ്യത്ത് മയക്കുമരുന്ന് കടത്ത്, ഇടപാട്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ പരിശോധനകളും നടപടികളും നടന്നുവരികയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യാനും സുരക്ഷ സേനയുമായി സഹകരിക്കാനും പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
വിവരങ്ങൾ (112) എന്ന എമർജൻസി ഹോട്ട്ലൈൻ വഴിയോ ഡ്രഗ് എൻഫോഴ്സ്മെന്റ് ജനറൽ ഡിപ്പാർട്ട്മെന്റിന്റെ (1884141) എന്ന നമ്പർ വഴിയോ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.