മാർച്ചിൽ വിമാന യാത്രികർ ഒരു ദശലക്ഷം
text_fieldsകുവൈത്ത് സിറ്റി: Kuwait International Airportത്തിന് കഴിഞ്ഞുപോയത് തിരക്കേറിയ മാസം. കഴിഞ്ഞ മാസം മാർച്ചിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത് ഒരു ദശലക്ഷം യാത്രക്കാരാണ്. ഈ സമയം 5,52,856 യാത്രക്കാര്‍ രാജ്യത്തേക്ക് പ്രവേശിച്ചപ്പോള്‍ 5,14,818 യാത്രക്കാർ കുവൈത്തില്‍നിന്ന് പുറപ്പെട്ടതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
മാർച്ചിൽ വിമാന ഗതാഗതത്തില്‍ ഏഴ് ശതമാനവും ചരക്ക് ഗതാഗതത്തില്‍ 14 ശതമാനവും വര്‍ധന രേഖപ്പെടുത്തി. 9,950 ഫ്ലൈറ്റുകളാണ് മാര്‍ച്ചില്‍ സര്‍വിസ് നടത്തിയത്. അതിനിടെ, യാത്രക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ എട്ടു ശതമാനം കുറവുണ്ടായതായി സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ റാജ്ഹി പറഞ്ഞു. എന്നാൽ, ഈ മാസം പെരുന്നാൾ അവധിക്ക് നിരവധി യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചത്. അവധി ദിനം കണക്കിലെടുത്ത് പ്രത്യേക വിമാനങ്ങളും ഷെഡ്യൂളുകളും തയാറാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.