ഒരു വർഷത്തിനു ശേഷം ഫിലിപ്പീൻസ് വീട്ടുജോലിക്കാരെത്തി
text_fieldsകുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമായ കുവൈത്തിലേക്ക് ഫിലിപ്പീൻസിൽനിന്ന് തൊഴിലാളികൾ എത്തി. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പീൻസ് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച ശേഷം ആദ്യ സംഘമാണ് തിങ്കളാഴ്ച എത്തിയത്.
ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്കുശേഷമാണ് ഫിലിപ്പീൻസിൽനിന്നും ഗാർഹിക ജോലിക്കാർ കുവൈത്തിൽ എത്തുന്നത്. കോവിഡ് കാലത്ത് ഗാർഹിക ജോലിക്കാരെയും ആരോഗ്യപ്രവർത്തകരെയും എത്തിക്കാനായി ഏർപ്പെടുത്തിയ ബിസ്സലാമ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം ആരോഗ്യ മന്ത്രാലയം നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തൊഴിലാളികളെ രാജ്യത്തെത്തിച്ചത്.
രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷമാണ് തൊഴിലാളികൾ ജോലിക്കിറങ്ങുക. വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികൾ എത്തുന്നതോടെ രാജ്യത്തെ ഗാർഹികത്തൊഴിലാളി ക്ഷാമത്തിന് നേരിയ ആശ്വാസം ആകും എന്നാണു കരുതപ്പെടുന്നത്. തൊഴിലാളികൾക്കെതിരെ പീഡനങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഫിലിപ്പീൻസ് കുവൈത്തിലേക്കുള്ള റിക്രൂട്ട്മെൻറ് വിലക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.