ഓൺലൈൻ ബാങ്കിങ്; അധിക നിരക്ക് പാടില്ലെന്ന് സെൻട്രൽ ബാങ്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ ബാങ്കിങ് സേവനങ്ങൾക്ക് ഫീസ് ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനത്തിൽ സെൻട്രൽ ബാങ്കിന്റെ ഇടപെടൽ. പുതുതായി ട്രാൻസ്ഫർ ഫീസ് ചുമത്തുന്നതിന് കൂടുതൽ അംഗീകാരങ്ങൾ വേണമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
ഓൺലൈൻ ഇടപാടുകൾക്ക് ഉപഭോക്താക്കളിൽനിന്ന് ട്രാൻസ്ഫർ ഫീസ് ഈടാക്കാനുള്ള പ്രാദേശിക ബാങ്കുകളുടെ തീരുമാനമാണ് സെൻട്രൽ ബാങ്ക് വിലക്കിയത്. ബാങ്കുകളുടെ തീരുമാനം ഉപഭോക്താക്കളെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നതാണെന്നും ഇത്തരത്തിൽ പുതുതായി ഫീസ് ചുമത്താൻ കൂടുതൽ അനുമതികളും അംഗീകാരങ്ങളും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി താൽക്കാലികമായി മരവിപ്പിച്ചത്.
ഇലക്ട്രോണിക് ബാങ്കിങ് സേവനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്താൻ സെൻട്രൽ ബാങ്ക് പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.ഓൺലൈൻ വഴിയുള്ള ഓരോ കൈമാറ്റത്തിനും ജൂൺ ഒന്ന് മുതൽ ട്രാൻസ്ഫർ ഫീസ് ഈടാക്കുമെന്നായിരുന്നു ലോക്കൽ ബാങ്കുകൾ അറിയിച്ചിരുന്നത്. കോർപറേറ്റ് അക്കൗണ്ടുകൾക്ക് ഒരു ദിനാറും പേഴ്സനൽ അക്കൗണ്ടുകൾക്ക് 500 ഫിൽസും അന്താരാഷ്ട്ര ഇടപാടുകൾക്ക് ആറു ദിനാറും ആയിരുന്നു ബാങ്കുകൾ നിശ്ചയിച്ച ഫീസ്.
ശമ്പള കൈമാറ്റം ഉൾപ്പെടെ സേവനങ്ങളും ഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള ട്രാൻസ്ഫറുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കുമെന്നും ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.