ഓൺലൈൻ ജോലി തട്ടിപ്പ്: മലയാളി രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsഫുജൈറ: സമൂഹ മാധ്യമങ്ങളിലൂടെ ജോലി ഒഴിവുണ്ടെന്ന് പരസ്യം നൽകി പണം തട്ടുന്ന സംഘത്തിൽനിന്ന് മലയാളി യുവാവ് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. മലപ്പുറം ചെമ്മങ്കടവിലെ മുഹമ്മദ് ഷഹീൻ എന്ന ഉദ്യോഗാർഥി സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന അൽമറായി കമ്പനിയിൽ ജോലി ഒഴിവുണ്ട് എന്ന് കാണിച്ചു ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യത്തിൽ നൽകിയ അഡ്രസ്സിൽ ബന്ധപ്പെടുകയും അവർ നിർദേശിച്ചതനുസരിച്ച് ബയോഡേറ്റ അയച്ചു കൊടുക്കുകയും ചെയ്തു. ഉടൻ ഉയർന്ന ശമ്പളത്തോടുകൂടി കമ്പ്യൂട്ടർ ഓപറേറ്റർ ജോലി ലഭിച്ചതായുള്ള ഓഫർ ലെറ്ററും കമ്പനി ലെറ്റര്‍പാഡില്‍ അയച്ചുകൊടുത്തു.
തുടർന്ന് വിസക്ക് അപേക്ഷിക്കുന്നതിനായി പാസ്പോർട്ട് കോപ്പിയും ഫോട്ടോയും മറ്റു വിവരങ്ങളും അയക്കാൻ ആവശ്യപ്പെട്ടു. ഇവ അയച്ച് നൽകി രണ്ടു ദിവസത്തിനുശേഷം വിസ ലഭിച്ചതായി വിവരം അറിയിക്കുകയും കോപ്പി യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് https://mofa-gov-ae.com/e-visa-verification/ എന്ന ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഒറിജിനലിനെ വെല്ലുന്ന വിസ ഈ ലിങ്ക് വഴി ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. ശേഷം മെഡിക്കൽ ആവശ്യത്തിനുവേണ്ടി 13,000 രൂപ നെറ്റ് ബാങ്കിങ് വഴി അയച്ചു നൽകാൻ കമ്പനി ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.