ഒാൺലൈൻ ഷോപ്പിങ്: ജാഗ്രത വേണമെന്ന് ആഭ്യന്തരമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ഒാൺലൈൻ ഷോപ്പിങ് നടത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ സെക്യൂരിറ്റി വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യക്തമായി അറിയാത്ത ഷോപ്പിങ് വെബ്സൈറ്റിലൂടെ പണമയച്ച് സാധനങ്ങൾക്ക് ഒാർഡർ ചെയ്ത് പണം നഷ്ടപ്പെടുത്തരുതെന്നാണ് പ്രധാന നിർദേശം. പൊതു വൈഫൈ കണക്ഷൻ ഉപയോഗിച്ച് ഇത്തരം ഇടപാട് നടത്തരുത്. അറിയപ്പെടാത്ത വെബ്സൈറ്റുകൾക്ക് വൻതുക അയക്കരുത്.
വിശ്വാസ്യതയുള്ളതാണെന്ന് ഉറപ്പുവരുത്തണം, സംശയം തോന്നുന്ന രീതിയിൽ അതിശയിപ്പിക്കുന്ന ഒാഫറുകളുമായി എത്തുന്ന സൈറ്റുകളിൽ പ്രത്യേകം ശ്രദ്ധിക്കണം.
സമീപകാലത്ത് ഇത്തരം തട്ടിപ്പുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സൈബർ ക്രൈം വിഭാഗം ജാഗ്രത നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.