കുവൈത്തിൽ ഓണ്‍ലൈന്‍ വാങ്ങലുകൾക്ക് പ്രിയമേറുന്നു
text_fieldsകുവൈത്ത് സിറ്റി: വീടുകളിലും ഓഫിസുകളിലും ഇരുന്ന് പർച്ചേഴ്സ് ചെയ്യുന്നതിന് രാജ്യത്ത് പ്രിയമേറുന്നു.ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് രാജ്യത്ത് വന്‍ വർധനയാണ് അടുത്തിടെ രേഖപ്പെടുത്തിയത്. പ്രതിദിനം ആറു ലക്ഷത്തിലേറെ ഓൺലൈൻ ഷോപ്പിങ് ഇടപാടുകളാണ് നടക്കുന്നതെന്ന് പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. സ്വദേശികളുടെയും വിദേശികളുടെയും ശരാശരി ചെലവ് ഏകദേശം 38.7 ദശലക്ഷം ദീനാര്‍ ആയി ഉയര്‍ന്നു. മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വെബ്‌സൈറ്റുകളിലൂടെയും ഓണ്‍ലൈന്‍ ആപ്പിലൂടെയുമുള്ള വിൽപനകളില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് ഉണ്ടാകുന്നത്.
ഈ വർഷം ആദ്യ ഒമ്പതു മാസങ്ങളിൽ ഓൺലൈൻ ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ 10.56 ബില്യൺ ദീനാർ ചെലവഴിച്ചതായായും കണക്കുകള്‍ സൂചിപ്പിക്കുന്നു.നിലവില്‍ രാജ്യത്തിന്‍റെ മൂന്നിലൊന്ന് ഇടപാടുകളും നടക്കുന്നത് ഓൺലൈനിലാണ്. ഈ വര്‍ഷം ആദ്യം മുതല്‍ സെപ്റ്റംബർ വരെ ബാങ്ക് കാര്‍ഡുകള്‍ വഴി ഏകദേശം 605 ദശലക്ഷം ദീനാറിന്‍റെ വിൽപനയാണ് നടന്നത്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളാണ് ഇഷ്ടപ്പെടുന്നത്.
സാങ്കേതികവിദ്യവികാസത്തോടെ എളുപ്പത്തിലും മികച്ച രീതിയിലും വസ്തുക്കൾ പർച്ചേഴ്സ് ചെയ്യാൻ ഓൺലൈൻ വഴി ആകുന്നുണ്ട്. ഡെലിവറി സംവിധാനങ്ങളും കാര്യക്ഷമമായതോടെ എളുപ്പത്തിൽ പ്രയാസരഹിതമായി കൈയിലെത്തുകയും ചെയ്യും. ഓൺലൈൻ വഴി നേരത്തേയും, വസ്തുക്കൾ കൈപ്പറ്റുമ്പോൾ നേരിട്ടും പണം നൽകാനുള്ള സൗകര്യവുമുണ്ട്.ഓൺലൈൻ പ്ലാറ്റ് ഫോം വിശാലമാക്കി രാജ്യത്തെ മിക്ക വ്യാപാരസ്ഥാപനങ്ങളും ഇതുവഴിയുള്ള വ്യാപാരത്തിന് മികച്ച പ്രോത്സാഹനം നല്‍കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.