ഒാൺലൈനാക്കി കച്ചവടം വർധിപ്പിക്കാം, കെ.എം സ്റ്റോറിലൂടെ
text_fieldsകുവൈത്ത് സിറ്റി: ഒാൺലൈനിെൻറ വരവോടെ നാട്ടിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടമായ കച്ചവടം ഒാൺലൈൻ ബിസിനസിലൂടെതന്നെ തിരിച്ചുപിടിക്കാൻ അവസരമൊരുക്കുകയാണ് കേരള മാർക്കറ്റ് സ്റ്റോർ അഥവാ കെ.എം സ്റ്റോർ എന്ന നവീന ആശയം. വെബ്സൈറ്റ് ഉണ്ടാക്കൽ, പ്രോഡക്ട് ലിസ്റ്റ് ചെയ്യൽ, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയവയുടെ സങ്കീർണതകളും പണച്ചെലവുമായിരുന്നു ചെറുകിട ബിസിനസുകാർക്ക് ഒാൺലൈൻ വ്യാപാരത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ തടസ്സമായി നിന്നത്. എന്നാൽ kmstore.in എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതോടെ ചെറുകിട കച്ചവടക്കാർക്കും ഒാൺലൈൻ വ്യാപാരത്തിെൻറ ഭാഗമാവാം. ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ കച്ചവടക്കാർക്ക് അവരുടെ സ്ഥാപനത്തിെൻറ പേരിൽതന്നെ ഓൺലൈൻ സ്റ്റോർ ലഭിക്കുന്നതാണ്. അതിൽ അവർക്ക് അവരുടെ പ്രോഡക്ടുകൾ ലിസ്റ്റ് ചെയ്യാം. അതത് പ്രദേശങ്ങളിലോ സമീപ പ്രദേശങ്ങളെകൂടി ഉൾപ്പെടുത്തി വിപുലമായോ സംസ്ഥാന തലത്തിലോ മാർക്കറ്റ് ചെയ്യാനും സഹായിക്കും.
സ്വന്തമായി കേക്ക് പോലെയുള്ള ഉൽപന്നങ്ങൾ വീട്ടിൽ ഉണ്ടാക്കി വിൽക്കുന്ന പുതു സംരംഭകർക്കും ഓൺലൈൻ ബിസിനസിെൻറ സാധ്യതകൾ തേടാം എന്നതും സവിശേഷതയാണ്. കെ.എം സ്റ്റോർ ആപ് അല്ലെങ്കിൽ വെബ്സൈറ്റ് തുറക്കുന്ന ഉപഭോക്താവിന് മുന്നിൽ പ്രത്യക്ഷപ്പെടുക അതത് പ്രദേശത്തെ രജിസ്റ്റർ ചെയ്ത വ്യാപാര സ്ഥാപനങ്ങളാണ്. സ്റ്റോറിലുള്ള ഉൽപന്നങ്ങളെല്ലാം ഈ വെർച്വൽ സ്റ്റോറിൽനിന്നും വാങ്ങാൻ കഴിയും. ഇടപാട് കടയുടമയും ഉപഭോക്താവും നേരിട്ടാണ്. കെ.എം സ്റ്റോർ ഇവരെ ബന്ധപ്പെടുത്തുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമാണ്. KMStoreൽ രജിസ്റ്റർ ചെയ്യുന്നതോടെ കച്ചവടക്കാര്‍ക്ക് അവരവരുടെ സ്ഥാപനത്തെ അതത് പ്രദേശങ്ങളിൽ ഡിജിറ്റലായി പരസ്യം ചെയ്യാൻ അവസരം ഒരുക്കുന്നുമുണ്ട്.
ഈ സേവനത്തിന് ഒരു വർഷത്തേക്ക് കച്ചവടക്കാർക്ക് ചെലവ് 2000 രൂപയാണ്. ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യുന്ന കച്ചവടക്കാർക്ക് ഈ സേവനം ഒരു വർഷം സൗജന്യമായി നൽകും. www.kmstore.in എന്ന വെബ്‌സൈറ്റിന് പുറമെ ആൻഡ്രോയ്ഡ് ഫോണുകളിലും ഐഫോണിലും മൊബൈൽ ആപ് ലഭ്യമാണ്. ഏതുതരം ബിസിനസിനും സർവിസ് സെക്ടറിനും ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. എൻജിനീയറിങ് പഠനം പൂർത്തിയായ റോഷൻ എന്ന മലയാളി യുവാവിെൻറ സ്റ്റാർട്ടപ് സംരംഭമാണ് കേരള മാർക്കറ്റ് സ്റ്റോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.