Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസഹകരണ സംഘങ്ങളിൽ...

സഹകരണ സംഘങ്ങളിൽ ഒരാൾക്ക്​ ആഴ്​ചയിൽ ഒരു അപ്പോയിൻറ്​മെൻറ്​

text_fields
bookmark_border

കുവൈത്ത്​ സിറ്റി: രാജ്യത്ത്​ പൂർണ കർഫ്യൂ നിലവിൽ വരു​േമ്പാൾ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കാൻ സഹകരണ സംഘങ്ങൾ സജ്ജമെന്ന്​ അധികൃതർ വ്യക്​തമാക്കി. സ്വദേശികൾക്കും വിദേശികൾക്കും വെബ്​സൈറ്റിലൂടെ മുൻകൂട്ടി അപ്പോയിൻറ്​മ​െൻറ്​ എടുത്ത്​ ബാർകോഡ്​ ഉപയോഗിച്ച്​ പർച്ചേസ്​ നടത്താം. www.moci.shop എന്ന വെബ്​സൈറ്റിൽ പ്രവേശിച്ച്​ സിവിൽ ​െഎഡി നമ്പർ, സീരിയൽ നമ്പർ, ഫോൺനമ്പർ, മെയിൽ ​െഎഡി തുടങ്ങിയ വിവരങ്ങൾ നൽകണം. തുടർന്ന്​ ബുക്കിങ്​ എന്തിനെന്ന്​ വ്യക്​തമാക്കുക. തുടർന്ന്​ ബുക്കിങ്​ സമയം ഉറപ്പിക്കുക. തുടർന്ന്​ മൊബൈൽ ഫോണിലേക്ക്​ ക്യൂ.ആർ കോഡ്​ അയക്കും. ഇതുമായി ചെന്നാൽ സഹകരണ സംഘങ്ങളിൽ വരിയിൽനിൽക്കാതെ സാധനങ്ങൾ വാങ്ങാൻ കഴിയും. രണ്ട്​ ബാർകോഡുകളാണ്​ ഉപഭോക്​താക്കളുടെ മൊബൈൽ ഫോണിലേക്ക്​ അയക്കുക. ഒന്ന്​ കർഫ്യൂ സമയത്ത്​ പുറത്തിറങ്ങുന്നതിനും മറ്റൊന്ന്​ സഹകരണ സംഘങ്ങളിലെ ​അപ്പോയിൻറ്​മ​െൻറിനുമുള്ളതാണ്​. അതത്​ സഹകരണ സംഘങ്ങളുടെ പ്രവർത്തന പരിധിക്കകത്ത്​ താമസിക്കുന്നവർക്ക്​ മാത്രമാണ്​ സേവനം പ്രയോജനപ്പെടുത്താനാവുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:curfewPurchasecoop society
News Summary - only one appointment per week for shopping in cooperative society
Next Story