അവയവദാനം: ഏറ്റവും മുന്നിൽ ഇന്ത്യക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ മരണശേഷം അവയവങ്ങൾ ദാനംചെയ്യുന്നതിൽ മുന്നിൽ ഇന്ത്യക്കാർ. കുവൈത്ത് സർവകലാശാലയിലെ കോളജ് ഓഫ് സോഷ്യൽ സയൻസസ് സംഘടിപ്പിച്ച സിംപോസിയത്തിൽ മുതിർന്ന ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. യൂസുഫ് അൽ ബഹ്ബഹാനി ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
കുവൈത്ത് സർവകലാശാല കോളജ് ഓഫ് സോഷ്യൽ സയൻസസ് ആക്ടിങ് ഡീൻ ഡോ. മഹാ അൽ സിജാരിയും സിംപോസിയത്തിൽ സംസാരിച്ചു.
ഇന്ത്യക്കാർ കഴിഞ്ഞാൽ യഥാക്രമം ഫിലിപ്പീൻസുകാരും ബംഗ്ലാദേശുകാരുമാണ് അവയവദാനത്തിന് സന്നദ്ധമാകുന്നത്. 1979ൽ ഗൾഫ് മേഖലയിൽ ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ രാജ്യമാണ് കുവൈത്ത്. ഒരാൾ അവയവദാനത്തിന് തയാറായാൽ എട്ടുപേരുടെവരെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഡോ. യൂസുഫ് അൽ ബഹ്ബഹാനി പറഞ്ഞു.
കുവൈത്തിൽ രക്തദാനത്തിന് സന്നദ്ധരാകുന്നവരിലും ഇന്ത്യക്കാർ തന്നെയാണ് മുന്നിലുള്ളത്. ഇന്ത്യൻ പ്രവാസി കൂട്ടായ്മകളും വ്യക്തികളും രക്തദാനത്തിന് മുന്നോട്ടുവരുന്നതും ക്യാമ്പുകളും കാമ്പയിനുകളും സംഘടിപ്പിക്കുന്നതും രക്തബാങ്കിന് വലിയ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.