അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുൻനിരയിൽ
text_fieldsകുവൈത്ത് സിറ്റി: അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുൻനിരയിൽ. ഗൾഫ് രാജ്യങ്ങൾക്കിടയിൽ അവയവമാറ്റ ശസ്ത്രക്രിയയിൽ കുവൈത്ത് മുന്നിലാണെന്നും മിഡിൽ ഈസ്റ്റിൽ പ്രമുഖ സ്ഥാനം ഉണ്ടെന്നും കുവൈത്ത് സെന്റർ ഫോർ കിഡ്നി ഡിസീസസ് ആൻഡ് ട്രാൻസ്പ്ലാന്റേഷൻ മേധാവിയും ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി പ്രസിഡന്റുമായ ഡോ.തുർക്കി അൽ ഒതൈബി പറഞ്ഞു.
ഹൃദയം മാറ്റിവെക്കൽ പദ്ധതിയും കരൾ മാറ്റിവെക്കൽ പദ്ധതിയുടെ പുനഃസജ്ജീകരണവും അവയവമാറ്റത്തിൽ കുവൈത്തിന്റെ കഴിവുകൾ വിപുലീകരിക്കുന്നതായും ഡോ.അൽ ഒതൈബി പറഞ്ഞു. മസ്തിഷ്കമരണം സംഭവിച്ച രോഗികളിൽ നിന്നുള്ള അവയവ ദാനത്തിൽ കുവൈത്ത് ഉയർന്നു നിൽക്കുന്നു. 50 ശതമാനം വൃക്കരോഗ കേസുകൾക്കും കാരണം പ്രമേഹമാണ്.
30 ശതമാനം പ്രമേഹ രോഗികൾക്കും വൃക്കരോഗം വരാനുള്ള സാധ്യതയുണ്ട്. ഇത് ആഗോള ജനസംഖ്യയുടെ 10 ശതമാനം പേരെ ബാധിക്കുന്നതായും ഡോ.അൽ ഒതൈബി അഭിപ്രായപ്പെട്ടു. ഇത് വൃക്ക രോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രധാന്യം വ്യക്തമാക്കുന്നതായും ഡോ.തുർക്കി അൽ ഒതൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.