Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ഫ്​​താ​ർ സം​ഗ​മം...

ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ജി​ല്ല സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്​​മ

text_fields
bookmark_border
ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ജി​ല്ല സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്​​മ
cancel
camera_alt

ജി​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്‌​മ​യാ​യ കു​ട എ​ക്​​സി​ക്യൂ​ട്ടീ​വ്​ യോ​ഗം

കു​വൈ​ത്ത്​ സി​റ്റി: ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ കു​വൈ​ത്തി​ലെ 14 ജി​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്‌​മ​യാ​യ 'കു​ട' ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വാ​ർ​ഷി​ക എ​ക്സി​ക്യു​ട്ടി​വ്‌ യോ​ഗം ചേ​ർ​ന്നു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്രേം​രാ​ജി​െൻറ (പ​ൽ​പ​ക്‌, പാ​ല​ക്കാ​ട്‌) നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന് തു​ട​ർ​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. എം.​എ. നി​സാം (ട്രാ​ക്ക്‌, തി​രു​വ​ന​ന്ത​പു​രം) സ്വാ​ഗ​തം സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ബാ​റ​ക്ക്‌ കാ​മ്പ്ര​ത്ത്‌ (കെ​ഡ​ബ്ല്യു​എ, വ​യ​നാ​ട്‌) വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

കോ​വി​ഡ്‌ കാ​ര​ണം പ്ര​തി​കൂ​ല​മാ​യ‌ സാ​ഹ​ച​ര്യ​ത്തി​ലും 'കു​ട' അം​ഗ​ങ്ങ​ളാ​യ ജി​ല്ലാ സം​ഘ​ട​ന​ക​ളോ​ട്‌ ചേ​ർ​ന്ന്​ മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി. മേ​യ്​ മാ​സ​ത്തി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി പു​തി​യ നേ​തൃ​ത്വം ചു​മ​ത​​ല​യേ​ൽ​ക്കും. സി. ​ഹ​നീ​ഫ്‌, ഷൈ​ജി​ത്ത്‌ (കെ.​ഡി.​എ, കോ​ഴി​ക്കോ​ട്‌) സു​ധ​ൻ അ​വി​ക്ക​ര (കെ.​ഇ.​എ, കാ​സ​ർ​കോ​ട്​‌), ബ​ഷീ​ർ ബാ​ത്ത (കെ.​ഡി.​എ​ൻ.​എ, കോ​ഴി​ക്കോ​ട്‌), വാ​സു​ദേ​വ​ൻ, അ​നീ​ഷ്‌ (മാ​ക്‌, മ​ല​പ്പു​റം), എ.​കെ. ജി​യാ​ഷ്‌, ബി​ജു സ്റ്റീ​ഫ​ൻ (ടെ​ക്സാ​സ്‌ തി​രു​വ​ന​ന്ത​പു​രം), പി. ​ലി​ജീ​ഷ്‌ (ഫോ​ക്ക്‌, ക​ണ്ണൂ​ർ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​സ് ഇ​ല്യ​സ്‌ തോ​ട്ട​ത്തി​ൽ (കെ.​ഡി.​എ​ൻ.​എ, കോ​ഴി​ക്കോ​ട്‌) ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CityIftar gatherings
News Summary - Organizations will organize Iftar gatherings
Next Story