ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സരം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബായ ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ `സർഗസായാഹ്നം-2024' എന്ന പേരിൽ മലയാള പ്രസംഗ മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ സാരഥി ഹാളിൽ മത്സരം ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു അധ്യക്ഷത വഹിച്ചു. ക്ലബ് മുൻ പ്രസിഡന്റ് ബിജോ പി.ബാബു `ടോസ്റ്റ് മാസ്റ്റേഴ്സ് കൊണ്ടുള്ള പ്രയോജനങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഏരിയ 19 ഡയറക്ടർ ജമാലുദ്ദീൻ ഷെയ്ഖ് ആശംസ നേർന്നു.
പ്രസംഗ മത്സരത്തിൽ ഇസ്മയിൽ വള്ളിയോത്ത്, മിനി തോമസ്, സലാം കളനാട് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്ലബ് അധ്യക്ഷൻ മനോജ് മാത്യു വിജയികൾക്ക് പ്രശസ്തി പത്രവും ഫലകവും കൈമാറി. ഷീബ പ്രമുഖ് മുഖ്യ വിധികർത്താവായിരുന്നു. പ്രസാദ് കവളങ്ങാട്, ജോൺ മാത്യു, സുവി അജിത്ത്, സൂസൻ ഏബ്രഹാം, വനിത കണ്ണൻകുട്ടി, സാജു സ്റ്റീഫൻ, ഷബീർ സി.എച്ച് എന്നിവർ നേതൃത്വം നൽകി. മത്സരാധ്യക്ഷൻ ജോമി ജോൺ സ്റ്റീഫൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.