‘ഒരുമ’ പ്രവാസി ക്ഷേമപദ്ധതി അംഗത്വ കാമ്പയിൻ തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമയുടെ- 2024 ലേക്കുള്ള അംഗത്വ കാമ്പയിന് തുടക്കമായി. രണ്ട് മേഖലകളിലായി നടന്ന കിക്കോഫ് മീറ്റിങ്ങിൽ കെ.ഐ.ജി പ്രസിഡന്റ് ശരീഫ് പി.ടി കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ തുവൂർ, ഫൈസൽ മഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു. ഒരുമ ചെയർമാൻ സി.പി നൈസാം പദ്ധതി വിശദീകരിച്ചു.
2012ൽ തുടങ്ങിയ ഒരുമ പതിമൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടര ദീനാർ നൽകി ഏതൊരു മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാം. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും. ഹൃദയശസ്ത്രക്രിയക്ക് (ബൈപാസ്) 50000 രൂപയും, ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), അർബുദം, ഡയാലിസിസ് തുടങ്ങിയവ പിടിപെടുന്ന അംഗങ്ങൾക്ക് 25000 രൂപയും ചികിത്സാ സഹായം നൽകും.
ഡിസംബർ എട്ടിന് തുടങ്ങിയ കാമ്പയിൻ രണ്ട് മാസം നീണ്ടുനിൽക്കും. കാമ്പയിൻ കാലയളവിൽ മാത്രമേ ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കാനും സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ 600222820, ഫർവാനിയ 66478880, ഫഹാഹീൽ 66610075, അബു ഹലീഫ 98760453 സാൽമിയ 50167975, സിറ്റി 94473617, റിഗ്ഗായ് 97322896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. www.orumakuwait.com സന്ദർശിച്ച് ഓൺലൈൻ വഴിയും അംഗത്വം എടുക്കാം.
കിക്കോഫ് മീറ്റിങ്ങിൽ കെ.ഐ.ജി ഏരിയ പ്രസിഡന്റുമാർ, യൂത്ത് ഇന്ത്യ, ഐവ യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ഒരുമ കോഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലും ഫഹാഹീൽ യൂനിറ്റി സെന്ററിലുമായി നടന്ന പരിപാടിയിൽ സി.പി നൈസാം അധ്യക്ഷത വഹിച്ചു. പി.കെ.മനാഫ്, കെ.എം.അൻസാർ എന്നിവർ ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി. ആക്ടിങ് ജന.സെക്രട്ടറി മനാഫ് സി.എ സമാപന പ്രസംഗവും, ഒരുമ കേന്ദ്ര ട്രഷറർ അഫ്താബ് ആലം സ്വാഗതപ്രഭാഷണവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.