ഷാജിജോണിന്റെ കുടുംബത്തിന് ‘ഒരുമ’ ധനസഹായം കൈമാറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി ആയിരിക്കെ മരിച്ച കൊല്ലം കുളത്തുപ്പുഴ മാർത്താണ്ട്ങ്കര സ്വദേശി ഷാജി വീട്ടിൽ ചാക്കോ യോഹന്നാന്റെ (ഷാജി ജോൺ) പേരിലുള്ള ‘ഒരുമ’ ധനസഹായം അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി.
ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ എ. സൈനുദ്ദീൻ, ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡന്റ് എം.എം. കമാലുദ്ദീൻ, എം. അബ്ദുസ്സമദ്, കെ.ഐ.ജി റിഗ്ഗായി യൂനിറ്റ് അംഗം അൻഷാദ്, സാമൂഹിക പ്രവർത്തകൻ നിസാം ചന്ദനക്കാവ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ലക്ഷം രൂപ കൈമാറിയതായി ഒരുമ കുവൈത്ത് അറിയിച്ചു.
ചാക്കോ യോഹന്നാൻ (ഷാജി ജോൺ) ദീർഘകാലമായി കുവൈത്ത് ‘ഒരുമ’ സഹായ പദ്ധതിയിൽ അംഗമായിരുന്നു. കുവൈത്തിലെ എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ‘ഒരുമ’ അറിയിച്ചു. പദ്ധതിയിലെ അംഗങ്ങൾ മരിച്ചാൽ അഞ്ചു ലക്ഷം രൂപവരെ സഹായ ധനം ലഭിക്കും. ഹൃദയ ശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്കും ധന സഹായവും ലഭിക്കും.
ഹൃദയ ശസ്ത്രക്രിയക്ക് 50,000 ഇന്ത്യൻ രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് 25,000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക. എല്ലാവർഷവും ഡിസംബർ മാസത്തിലാണ് ഒരുമ മെബർഷിപ് കാമ്പയിൻ ഉണ്ടാവുക എന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.