‘ഔർ ലേഡി ഓഫ് അറേബ്യ’ ദേവാലയത്തിലേക്ക് തീർഥാടനം നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദിയിലെ ‘ഔർ ലേഡി ഓഫ് അറേബ്യ’ ദേവാലയത്തിലേക്ക് തീർഥാടനം നടത്തി. അബ്ബാസിയ ഇടവക ദേവാലയ പരിസരത്തു നിന്നും ആരംഭിച്ച യാത്രയിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സംഘത്തെ അഹമ്മദി ദേവാലയ വികാരി ഫാ.റോസ്വിൻ പൈറസ്, അസിസ്റ്റൻറ് വികാരി ഫാ.ജിജോ തോമസ് എന്നിവർ സ്വീകരിച്ചു. തീർഥാടനത്തിന് കുവൈത്ത് കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് മരീന ജോസഫ്, ജനറൽ സെക്രട്ടറി റോയ് ചെറിയാൻ, ട്രഷറർ അനൂപ് ജോസ്, കമ്മിറ്റി അംഗങ്ങളായ പോൾ ചാക്കോ, മാത്യു ജോസ്, സുനിൽ, റോയ് പൂവത്തിങ്കൽ, ജോസഫ് മൈലാടും പാറ, ബെന്നി പുത്തൻ, സജി, ബിനോയി, ആൻറണി തറയിൽ, ജോസഫ് പൗവം ചിറ, വിനോയ് കൂറക്കൽ,ജിൻസി ബിനോയ്, മാത്യു, ബിനോജ് ജോസഫ്, ബിനോയ് കുറ്റിപ്പുറത്ത് എന്നിവർ നേതൃത്വം നൽകി. 1948 ഡിസംബർ എട്ടിനാണ് അഹമ്മദിയിലെ പഴയ പവർ പ്ലാന്റിൽ ചെറിയ ചാപ്പലായി ദേവാലയം സ്ഥാപിക്കപ്പെട്ടത്. 1952 ൽ കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) അഹമ്മദി നഗരത്തിൽ പുതിയ പള്ളി പണിയാൻ അനുമതി നൽകി. 1956 ഏപ്രിൽ ദേവാലയം വിശ്വാസികൾക്കായി തുറന്നു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.