ഓക്സിജൻ പ്ലാൻറ്: ജലീബ് സെൻട്രൽ വിഹിതം കൈമാറി
text_fieldsകുവൈത്ത് സിറ്റി: ഐ.സി.എഫ് ഓക്സിജൻ പ്ലാൻറിനുള്ള ജലീബ് സെൻട്രലിെൻറ വിഹിതം കൈമാറി. പ്രസിഡൻറ് ഹൈദരലി സഖാഫി, ഫിനാൻസ് സെക്രട്ടറി അബ്ദുൽ ജബ്ബാർ എന്നിവർ നാഷനൽ അഡ്മിൻ പ്രസിഡൻറ് അബ്ദുൽ അസീസ് സഖാഫി, ഓഫിസ് സെക്രട്ടറി നൗഫൽ മടവൂർ എന്നിവർക്ക് കൈമാറി.
കെയർ ഫോർ കേരള പദ്ധതിയുടെ ഭാഗമായാണ് ഐ.സി.എഫ് കേരളത്തിൽ പ്രതിദിനം 1000 ലിറ്റർ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിർക്കാവുന്ന പ്ലാൻറ് നിർമിച്ചു നൽകുന്നത്. തുക സമാഹരിക്കുന്നതിന് പ്രവർത്തിച്ച സെൻട്രൽ, യൂനിറ്റ് തല പ്രവർത്തകരെയും സഹായിച്ച സുമനസ്സുകളെയും സെൻട്രൽ പ്രസിഡൻറ് ഹൈദരലി സഖാഫി അഭിനന്ദിച്ചു. െഎ.സി.എഫ് നാഷനൽ കമ്മിറ്റി ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിലാണ് തുക കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.